11 July 2026
NEETHU VIJAYAN
Image Courtesy: Getty Images
ആർത്തവ സമയത്ത് പെൺകുട്ടികൾക്ക് മൂഡ് സ്വിങ്സും ദേഷ്യവും സങ്കടവുമെല്ലാം സാധാരണമാണ്. ഹോർമോൺ വ്യതിയാനങ്ങൾ തന്നെയാണ് ഇതിനുള്ള പ്രധാന കാരണവും.
ദിവസവും കാപ്പി കുടിക്കുന്നവരാണെങ്കിൽ പിരീഡ്സ് സമയത്ത് അത് കുറയ്ക്കുക. കഫീൻ ശരീരത്തിൽ 'കോർട്ടിസോൾ' എന്ന സ്ട്രെസ് ഹോർമോൺ കൂട്ടും.
മൂഡ് ശരിയല്ലാത്തപ്പോൾ മധുരം കഴിക്കാൻ തോന്നും. എന്നാൽ ഇത് ബ്ലഡ് ഷുഗർ ലെവൽ പെട്ടെന്ന് ഉയരാൻ കാരണമാകും. ഇത് ക്ഷീണവും മൂഡ് മാറ്റങ്ങളും ഉണ്ടാക്കും.
ഉപ്പ് അമിതമായി അടങ്ങിയ ജങ്ക് ഫുഡുകൾ കഴിക്കുന്നത് ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കും. ഇത് വയർ വീർപ്പുമുട്ടലിനും അസ്വസ്ഥതകൾക്കും കാരണമാകും.
പൊറോട്ട, ഫ്രൈഡ് ചിക്കൻ, എണ്ണപ്പലഹാരങ്ങൾ എന്നിവ ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു. ഇത് ആർത്തവ വേദന കൂട്ടുക മാത്രമല്ല, ഹാപ്പി ഹോർമോണിനെ തകർക്കും.
ഇവയിലെ അമിത മധുരവും ഗ്യാസും ദഹനക്കേടും വയറുവേദനയും ഉണ്ടാക്കും. ശാരീരിക അസ്വസ്ഥതകൾ കൂടുന്നതിനനുസരിച്ച് മാനസികമായ പിരിമുറുക്കവും വർദ്ധിക്കും.
മധുരം കഴിക്കാൻ തോന്നുമ്പോൾ ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം എന്നിവ കഴിക്കുക. ഇവയിലെ പ്രകൃതിദത്ത മധുരവും വിറ്റാമിനുകളും പെട്ടെന്ന് എനർജി നൽകും.