02 September 2026
Sumeesh T Unneen
Photo Credit: Getty Images
യാതൊരു ചിലവുമില്ലാതെ ചെയ്യാവുന്ന ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. ദിവസവും വെറും 30-45 മിനിറ്റ് നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും
നടക്കാൻ ഏറ്റവും മികച്ച സമയം ഏതാണെന്ന സംശയം പലർക്കുമുണ്ട്. നിങ്ങളുടെ ദിനചര്യ, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ചാണ് സമയം ഏതെന്ന് തീരുമാനിക്കേണ്ടത്
രാവിലെയുള്ള നടത്തത്തിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. ദിവസം മുഴുവനും ഊർജ്ജസ്വലത നിലനിർത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു
വൈകുന്നേരമാകുമ്പോഴേക്കും പേശികൾക്ക് കൂടുതൽ വഴക്കം ലഭിക്കുന്നതിനാൽ അനായാസം വേഗത്തിൽ നടക്കാൻ സാധിക്കും. മാനസിക സമ്മർദ്ദവും കുറയ്ക്കാനും മികച്ചതാണ്
രാവിലെയുള്ള നടത്തം കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കുമ്പോൾ, വൈകുന്നേരങ്ങളിൽ കൂടുതൽ സമയം നടക്കാൻ സാധിക്കുന്നത് കലോറി എരിയിച്ച് കളയാൻ സഹായിക്കും
ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തിൽ രണ്ട് സമയവും ഒരുപോലെ മികച്ചതാണ്. രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും നടത്തം സഹായിക്കും
രാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിൻ്റെ സ്ലീപ്പ് സൈക്കിൾ കൃത്യമാക്കാൻ സഹായിക്കും. വൈകുന്നേരത്തെ മിതമായ നടത്തം സമ്മർദ്ദം കുറക്കുമെങ്കിലും അമിതമായി വിയർക്കുന്നത് ചിലപ്പോൾ ഉറക്കത്തെ ബാധിച്ചേക്കാം
രാവിലെയോ വൈകുന്നേരമോ എന്നതിനേക്കാൾ എല്ലാ ദിവസവും കൃത്യമായി നടക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ ജീവിതശൈലിക്ക് ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് നടത്തം ശീലമാക്കുക