24 January 2026

Sarika KP

മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?

Image Courtesy: Instagram

തെന്നിന്ത്യയിലെ നിറ സാന്നിദ്ധ്യമായ നായികാ താരമാണ് മൃണാള്‍ താക്കൂര്‍.'സീതാ രാമം'  എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മൃണാൾ താക്കൂർ.

മൃണാള്‍ താക്കൂര്‍

താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ താരം ധരിച്ച വസ്ത്രത്തിൻ്റെ വില ആണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

വസ്ത്രത്തിൻ്റെ വില

നീലയും ക്രീമും നിറമുള്ള ഒരു വേറിട്ട മള്‍ട്ടി-ലെയേര്‍ഡ് ഗൗൺ ആണ് പുതിയ ചിത്രത്തിൽ മൃണാൾ താക്കൂർ ധരിച്ചിരിക്കുന്നത്.

മള്‍ട്ടി-ലെയേര്‍ഡ് ഗൗൺ

വളരെ പെട്ടന്ന് പത്ത് ലക്ഷത്തിലേറെ ലൈക്കുകള്‍ കിട്ടിയ ഈ ഫോട്ടോയിലെ വസ്ത്രത്തിന്റെ വിലയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വില

സിമ്മര്‍മാന്‍ ബ്രാന്‍ഡില്‍ നിന്നുള്ള വസ്ത്രമാണ് നടി ധരിച്ചിരിക്കുന്നത്. 1,25,900 രൂപ വിലയുള്ള ഡേലൈറ്റ് ടയേര്‍ഡ് മാക്‌സി ഡ്രസ്സ് ആണിത്.

1,25,900

നിമിഷനേരം കൊണ്ടാണ് ഈ വസ്ത്രവും മൃണാലിന്റെ ചിത്രവും വൈറലായത്.  കിടിലൻ ഡ്രസ്സ് ആണെന്നാണ് ആരാധകർ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

വൈറലായത്

ബോളിവുഡ് സംവിധായകനായ സഞ്ജയ് ലീല ബൻസാലി നിർമ്മാതാവായ 'ദോ ദീവാനെ സെഹേർ മേം' എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള മൃണാലിന്റെ പ്രൊജക്റ്റ്.

'ദോ ദീവാനെ സെഹേർ മേം'

പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനും മലയാളിയുമായ ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 

ഹിഷാം അബ്ദുൾ വഹാബ്