17 November 2026

Jayadevan A M

ഐപിഎൽ ശമ്പളമില്ലെങ്കിലെന്ത്? ധോണിയുടെ ആസ്തി കോടികള്‍

Image Courtesy: PTI

ഐപിഎല്ലില്‍ നിന്ന് വിരമിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. അടുത്ത സീസണില്‍ ടീമിന്റെ മെന്ററാകും

എംഎസ് ധോണി

കോടികളുടെ ആസ്തി എംഎസ് ധോണിക്കുണ്ട്. ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും, ലഭ്യമായ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കാം

കോടികളുടെ ആസ്തി

1,060 കോടി മുതല്‍ 1,200 കോടി രൂപ വരെയാകാം ധോണിയുടെ ആസ്തിയെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

1,060-1,200

ക്രിക്കറ്റ് കരിയറിന് പുറമെ ബിസിനസ് നിക്ഷേപങ്ങള്‍, പരസ്യ വരുമാനം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ധോണി കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്‌

വരുമാന മാര്‍ഗം

നേരത്തെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതുകൊണ്ട് 'അണ്‍ക്യാപ്ഡ് പ്ലെയര്‍' വിഭാഗത്തിലാണ് ധോണി ചെന്നൈയ്ക്ക് വേണ്ടി സമീപ സീസണുകളില്‍ കളിച്ചത്. പ്രതിഫലം നാലു കോടി രൂപ

ഐപിഎല്‍

കളിക്കളത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും വിവിധ ബ്രാന്‍ഡുകളുടെ പ്രിയപ്പെട്ട മുഖമാണ് ധോണി. പരസ്യങ്ങളിലൂടെയും താരം സമ്പാദിക്കുന്നു

പരസ്യ വരുമാനം

സെവന്‍ എന്ന ലൈഫ്‌സ്റ്റൈല്‍, സ്‌പോര്‍ട്‌സ് ബ്രാന്‍ഡ്, ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്ന സിനിമ നിര്‍മ്മാണ കമ്പനി തുടങ്ങി വിവിധ ബിസിനസുകള്‍ അദ്ദേഹത്തിനുണ്ട്‌

ബിസിനസ്‌

ഗരുഡ എയ്‌റോസ്‌പേസ്, ഖാതാബുക്ക്, കാര്‍സ് 24, ബ്ലൂസ്മാര്‍ട്ട് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളിലും ധോണിക്ക് നിക്ഷേപമുണ്ട്‌

സ്റ്റാര്‍ട്ടപ്പ്‌