29 December 2025

Jayadevan A M

എംഎസ് ധോണിക്ക് ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ എത്ര?

Image Courtesy: PTI

2020 ഓഗസ്ത് 15നാണ് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്‌

എംഎസ് ധോണി

ബിസിസിഐയുടെ പെൻഷൻ പദ്ധതി പ്രകാരം പ്രതിമാസം നിശ്ചിത തുക എംഎസ് ധോണിക്ക് ലഭിക്കുന്നുണ്ട്‌. അത് എത്രയാണെന്ന് നോക്കാം

പെൻഷൻ

മുൻ ക്രിക്കറ്റ് താരങ്ങൾക്കായി ബിസിസിഐ നടപ്പിലാക്കുന്ന പെൻഷൻ പദ്ധതിയിൽ ധോണി ഉൾപ്പെടുന്നത് ഉയർന്ന സ്ലാബിലാണ്

ബിസിസിഐ

ബിസിസിഐയുടെ നിലവിലെ നയങ്ങള്‍ പ്രകാരം എംഎസ് ധോണിക്ക്‌ പ്രതിമാസം 70,000 രൂപ പെന്‍ഷനായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌

70,000 രൂപ

ഒരു താരം കളിച്ച ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി പെന്‍ഷന്‍ തുക നിശ്ചയിക്കുന്നു. അത് എങ്ങനെയെന്ന് നോക്കാം

നിര്‍ണയം

25 ടെസ്റ്റ് മത്സരങ്ങൾക്ക് മുകളിൽ കളിച്ച മുൻ താരങ്ങൾക്ക് 70,000 രൂപ പെന്‍ഷന്‍ ലഭിക്കും. 25 ടെസ്റ്റ് മത്സരങ്ങളിൽ താഴെ കളിച്ചവര്‍ക്ക്‌ 60,000 രൂപ

എണ്ണം

ധോണി ഇന്ത്യയ്ക്കായി 90 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് 70,000 രൂപ പെന്‍ഷന്‍ ലഭിക്കും.

90 ടെസ്റ്റ് മത്സരങ്ങൾ

ധോണി മാത്രമല്ല, സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയവര്‍ക്കും 70,000 രൂപ പെന്‍ഷന്‍ ലഭിക്കും

ധോണി മാത്രമല്ല