Abdul Basith

Pic Credit: PTI

കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ

Abdul Basith

26 December 2025

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ ഫോമിലാണ് വിരാട് കോലി. ഡൽഹിയ്ക്കായി ആദ്യ രണ്ട് കളി കളിച്ച താരം ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും നേടി.

വിരാട് കോലി

ആന്ധ്രപ്രദേശിനെതിരായ ആദ്യ കളി 101 പന്തിൽ 131 റൺസാണ് കോലി നേടിയത്. താരത്തിൻ്റെ മികവിൽ ഡൽഹി നാല് വിക്കറ്റിന് കളി വിജയിച്ചു.

ആന്ധ്രപ്രദേശ്

ഗുജറാത്തിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ 61 പന്തുകൾ നേരിട്ട താരം 77 റൺസ് നേടി പുറത്തായി. ഡൽഹി ജയിച്ച കളി കോലി കളിയിലെ താരമായി.

ഗുജറാത്ത്

ഗുജറാത്തിനെതിരായ കളിയിൽ 77 റൺസ് നേടിയതോടെ വിരാട് കോലി മറ്റാർക്കും എത്തിപ്പിടിക്കാനാവാത്തെ ഒരു റെക്കോർഡ് കൂടി തൻ്റെ പേരിലാക്കി.

റെക്കോർഡ്

ഓസ്ട്രേലിയയുടെ മുൻ താരമായ മൈക്കൽ ബെവനെയാണ് വിരാട് കോലി ഇന്നത്തെ വിജയ് ഹസാരെ ട്രോഫി പ്രകടനത്തിൽ മറികടന്നത്.

മൈക്കൽ ബെവൻ

ഈ ഇന്നിംഗ്സോടെ വിരാട് കോലിയുടെ ലിസ്റ്റ് എ ശരാശരി 57.87 ആയി. ഇതോടെയാണ് കോലി മൈക്കൽ ബെവൻ്റെ റെക്കോർഡ് മറികടന്നത്.

ശരാശരി

രാജ്യാന്തര താരങ്ങളിലെ ഏറ്റവും ഉയർന്ന ശരാശരി ബെവൻ്റെ പേരിലായിരുന്നു, 57.86. ഈ റെക്കോർഡ് തിരുത്തിയെഴുതിയാണ് കോലിയുടെ നേട്ടം.

ബെവൻ്റെ റെക്കോർഡ്

വിജയ് ഹസാരെ ട്രോഫിയിൽ പ്രമുഖ താരങ്ങളെല്ലാം കളിക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങൾ വിജയ് ഹസാരെ കളിക്കണമെന്നാണ് നിർദ്ദേശം.

വിജയ് ഹസാരെ