28 December 2025
Jayadevan A M
Image Courtesy: PTI
വിരാട് കോഹ്ലിയും രോഹിത് ശർമ്മയും പങ്കെടുക്കുന്നുവെന്നതാണ് ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയുടെ ഹൈലൈറ്റ്
ഐപിഎല്ലിൽ കോടികൾ പ്രതിഫലം വാങ്ങുന്ന രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ എത്രയാണ് കിട്ടുന്നതെന്ന് നോക്കാം
ഐപിഎല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം കുറവാണ്
സീനിയർ, മിഡ് ലെവൽ, ജൂനിയർ എന്നിങ്ങനെ തരംതിരിച്ചാണ് പ്രതിഫലം നല്‍കുന്നത്. 40-ൽ കൂടുതൽ മത്സരങ്ങൾ കളിച്ചവരാണ് സീനിയര്‍ വിഭാഗത്തിലുള്ളത്
21 മുതൽ 40 വരെ മത്സരങ്ങൾ കളിച്ചവര്‍ മിഡ് ലെവല്‍ വിഭാഗത്തില്‍ പെടുന്നു. അതിന് താഴെയുള്ളവരാണ് ജൂനിയര്‍.
സീനിയർ താരങ്ങള്‍ക്ക് പ്രതിദിനം ₹60,000 ആണ് മാച്ച്ഫീ. മിഡ് ലെവല്‍ താരങ്ങള്‍ക്ക് ₹50,000 കിട്ടും.₹40,000 ആണ് ജൂനിയര്‍ താരങ്ങള്‍ക്ക് കിട്ടുന്നത്
40-ലധികം ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചിട്ടുള്ളതിനാൽ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും 60,000 രൂപ വീതമാണ് ലഭിക്കുന്നത്
മാച്ച് ഫീക്ക് പുറമെ താമസത്തിനും, ഭക്ഷണത്തിനുമുള്ള അലവന്‍സും താരങ്ങള്‍ക്ക് കിട്ടും. പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ലഭിക്കുകയാണെങ്കിൽ 10,000 രൂപ അധികമായി കിട്ടും