4 April 2026
Nithya V
Image Credit: Getty Images, Social Media
മുല്ലപ്പൂ കറി കഴിച്ചിട്ടുണ്ടോ? പേര് കേട്ട് ഞെട്ടണ്ട, മുല്ലപ്പൂ ചേർക്കാതെ മലമ്പാറുകാരുടെ സ്പെഷ്യൽ വിഭവമായ മുല്ലപ്പൂ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ...
ഇടിയപ്പത്തിനുള്ള അരിമാവ്, കദളിപ്പഴം - 1 എണ്ണം, കൽക്കണ്ടം, തേങ്ങാപ്പാൽ, അരിപ്പൊടി - ഒന്നര ടേബിൾ സ്പൂൺ, പശുവിൻ നെയ്യ് - 1 ടേബിൾ സ്പൂൺ
ഇടിയപ്പത്തിനുള്ള മാവ് കുഴച്ച് ചെറിയ അളവിൽ മാവെടുത്ത് മുല്ലമൊട്ടുകളുടെ വലിപ്പത്തിൽ ചെറുതായി ഉരുട്ടിയെടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് കദളിപ്പഴം ചെറിയ കഷ്ണങ്ങളായി നുറുക്കിയത് ഇട്ട് വേവിക്കുക.
പഴം വെന്തുകഴിഞ്ഞാൽ അരിമാവ് മുല്ലമൊട്ടുകൾ ഇതിലേക്ക് ചേർക്കാം. മധുരത്തിനായി ആവശ്യത്തിന് കൽക്കണ്ടവും ചേർക്കുക.
കുറുകി വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും തിളപ്പിക്കുക. കട്ടി ലഭിക്കാനായി ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടി അല്പം തേങ്ങാപ്പാലിൽ കലക്കി ചേർക്കാം.
കൈവിടാതെ ഇളക്കി കൊണ്ടിരിക്കണം. നന്നായി കുറുകിയാൽ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഒന്നിളക്കിയ ശേഷം തീ ഓഫ് ചെയ്യാം.
സ്വാദ് കൂട്ടാൻ ഒരു ടേബിൾ സ്പൂൺ പശുവിൻ നെയ്യ് കൂടി ചേർത്ത് കൊടുക്കാം, സ്വാദിഷ്ടമായ മുല്ലപ്പൂ കറി തയ്യാർ !