വീട്ടിൽ സൂക്ഷിക്കേണ്ട ജിം ഉപകരണങ്ങൾ

09 May 2025

Abdul Basith

Pic Credit: Unsplash

ചിലർക്ക് വീട്ടിൽ തന്നെ വർക്കൗട്ട് ചെയ്യാനാണ് താത്പര്യം. ഇങ്ങനെ വർക്കൗട്ട് ചെയ്യാനായി വീട്ടിൽ സൂക്ഷിക്കേണ്ട ചില ഉപകരണങ്ങൾ പരിശോധിക്കാം.

വീട്ടിലെ ജിം

നമ്മളിൽ പലരുടെയും വീടുകളിലുണ്ടാവാനിടയുള്ള ഉപകരണമാണ് ട്രെഡ്മിൽ. വീട്ടിൽ വർക്കൗട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായുള്ള ബേസിക് ഉപകരണം.

ട്രെഡ്മിൽ

നെഞ്ച്, കാലുകൾ, കൈകൾ എന്നീ അവയവങ്ങൾ കേന്ദ്രീകരിച്ച് വർക്കൗട്ട് ചെയ്യാനുള്ള ഉപകരണങ്ങളാണ് ഡംബലുകൾ. ഇതും നല്ല ഒരു ഉപകരണമാണ്.

ഡംബൽ

കരുത്ത്, ഫ്ലെക്സിബിലിറ്റി, മൊബിലിറ്റി തുടങ്ങിയവ വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് റെസിസ്റ്റൻസ് ബാൻഡ്. ഇതും വീട്ടിലുണ്ടാവണം.

റെസിസ്റ്റൻസ് ബാൻഡ്

ബേസിക് ഉപകരണമല്ലെങ്കിലും പലതരം വർക്കൗട്ടുകളെ പിന്തുണയ്ക്കുന്ന ഒരു ജിം ഉപകരണമാണ് അഡ്ജസ്റ്റബിൾ ബെഞ്ച്. വീട്ടിലെ ജിമ്മിന് ഇതും നല്ലത് തന്നെ.

അഡ്ജസ്റ്റബിൾ ബെഞ്ച്

സ്വിങ്സ്, സ്നാച്ചസ് പോലുള്ള ഫുൾ ബോഡി മൂവ്മെൻ്റ് വർക്കൗട്ടിനായി ഉപയോഗിക്കുന്നതാണ് കെറ്റിൽബെൽസ്. ഇതും പരിഗണിക്കാവുന്നതാണ്.

കെറ്റിൽബെൽസ്

അപ്പർ ബോഡി, കോർ സ്ട്രെങ്ത് വർധിപ്പിക്കാനുള്ളതാണ് പുൾ അപ്പ് ബാർ. ഇത് അത്ര അത്യാവശ്യമുള്ള ഉപകരണമല്ലെങ്കിലും നല്ലതാണ്.

പുൾ അപ്പ് ബാർ

യോഗ, ഫ്ലോർ വർക്കൗട്ടുകൾ എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന മാറ്റുകളും വീട്ടിലെ ജിം ഉപകരണങ്ങളിൽ രണ്ടാമത് ആലോചിക്കാതെ ഉൾപ്പെടുത്താം.

മാറ്റ്