09 July 2025
Sarika KP
Pic Credit: Getty Images
നഖങ്ങൾ മനോഹരമാക്കാൻ പല വിദ്യകളും ഉപയോഗിക്കുന്നവരാണ് നമ്മൾ. പലപ്പോഴും മാനിക്യൂറാണ് അധികം ആളുകളും തിരഞ്ഞെടുക്കുക.
നഖം മനോഹരമാക്കാൻ മറ്റ് ചില പ്രധാനപ്പെട്ട കാര്യങ്ങൾ കൂടിയുണ്ട്. നഖങ്ങങ്ങളുടെ നിറം മങ്ങുന്നതും പൊട്ടിപോകുന്നതും തടയാൻ എന്തെല്ലാം ശ്രദ്ധിക്കണം.
വസ്ത്രങ്ങളും പാത്രങ്ങളും കഴുകുമ്പോൾ സോപ്പിൽ നിന്നുള്ള കെമിക്കലുകൾ നഖങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കും. ഇതിന് കയ്യുറ ധരിക്കാം.
ജെല്ലുകളും കൃത്രിമ നഖങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ അതിന് ചെറിയ ഇടവേള കൊടുക്കാം.
ജെല്ലുകളും കൃത്രിമ നഖങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വാഭാവിക നഖങ്ങൾക്ക് ദോഷമായേക്കും. ഇവ നഖങ്ങളെ കാലക്രമേണ നശിപ്പിക്കാൻ സാധ്യതയുള്ളവയാണ്.
പ്രോട്ടീനും ബയോട്ടീനും അടങ്ങിയ ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. സമീകൃത ഭക്ഷണക്രമം ശീലമാക്കാം.
നഖം കടിക്കുന്നത് ഒഴിവാക്കാം. ഇത് നഖങ്ങൾ കൂടുതൽ ദുർബലമാക്കിയേക്കും. പകരം കൃത്രമായ ഇടവേളകളിൽ നഖം ട്രീം ചെയ്തു നിർത്താം.
നഖം വളരാനും നിറം ലഭിക്കാനും ധാരാളം ജലാംശം നഖങ്ങൾക്ക് പ്രധാനമാണ്. അതിനാൽ വെള്ളം കുടിക്കാൻ മറക്കരുത്.