January 16 2026
Sarika KP
Image Courtesy: Instagram
മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയയായ താരമാണ് നടൻ നസ്ലെൻ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയത്.
പ്രേമലു' എന്ന ചിത്രത്തിന്റെ ആഗോള വിജയത്തിന് ശേഷം കരിയറിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഈ വർഷവും കൈനിറയെ ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്.
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസിൽ നസ്ലെൻ ആണ് നായകൻ. ചിത്രം 2026 മെയ് 15ന് തിയറ്ററുകളിൽ എത്തും.
തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47ലും നസ്ലെൻ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്.
മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്മാൻ ചിത്രത്തിലും നസ്ലെൻ ഉണ്ടെന്നാണ് സൂചന. ആസിഫ് അലി, ലുക്മാൻ അവറാൻ എന്നിവരും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുണ്ട്.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിനുശേഷം മധു സി നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിലും നസ്ലെൻ ആണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്.
തരുൺ മൂർത്തി സംവിധാനം ചെയ്ത ടോർപിഡോ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്ലെൻ , അർജുൻ ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വമ്പൻ പടമായ ‘ടിക്കി ടാക്ക’യിലും നസ്ലെൻ ഉണ്ട്. ലുക്മാൻ അവറാൻ, വാമിഖ ഗബ്രി, സഞ്ജന നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.