1 July 2025

TV9 MALAYALAM

നാണക്കേട് വേണ്ട, പറയാതിരിക്കരുതേ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍

Image Courtesy: Getty

ഇന്ന് നാഷണല്‍ ഡോക്ടേഴ്‌സ് ഡേ. രോഗികള്‍ ഏറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഈ ദിനം ഓര്‍ക്കാം. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഡോക്ടേഴ്‌സ് ദിനം

ചിലപ്പോള്‍ മലത്തില്‍ രക്തം കാണാം. പലരും ഇത് നിസാരമായി അവഗണിക്കുന്നതാണ് പതിവ്. അങ്ങനെ ചെയ്യരുത്. ചികിത്സ തേടണം

രക്തസ്രാവം

ഭയം മൂലം കൊളോണോസ്കോപ്പി ചെയ്യാന്‍ പലരും മടിക്കുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ചെയ്യണം

കൊളോണോസ്കോപ്പി

മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ അവഗണിക്കരുത്. വിട്ടുമാറാത്ത മലബന്ധം, വയറിളക്കം എന്നിവ നിരുപദ്രവകരമെന്ന് തോന്നിയാലും അങ്ങനെയാകണമെന്നില്ല

അവഗണിക്കൽ

മലാശയ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ പലര്‍ക്കും നാണക്കേട് തോന്നാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും നാണക്കേട് അരുത്.

നാണക്കേട്‌

ഡോക്ടറുടെ അടുത്ത് പോകുന്നതിന് പകരം, ചിലര്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഇന്റര്‍നെറ്റിന്റെ സഹായം തേടാറുണ്ട്. ഒരിക്കലും അരുത്‌

ഇന്റർനെറ്റ്

ചില രോഗികള്‍ ലക്ഷണങ്ങള്‍ മറച്ചുവയ്ക്കുകയും, മരുന്നുകള്‍ കൃത്യമായി കഴിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. അതും പാടില്ല

മരുന്നുകൾ

പ്രൊഫഷണല്‍ വൈദ്യോപദേശത്തിന് പകരമല്ല ഈ വിവരങ്ങള്‍. ആരോഗ്യസംബന്ധിയായ സംശയങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടുക

നിരാകരണം