19 June 2025

Nithya V

കുട്ടികളിൽ വായനാ ശീലം എങ്ങനെ വളർത്താം? 

Image Courtesy: Getty Images

വായിച്ച് വളരുക, ചിന്തിച്ച് വിവേ​കം നേടുക എന്ന് പഠിപ്പിച്ച പി എൻ പണിക്കരുടെ സ്മരണയിൽ ഇന്ന്, ജൂൺ 19 വായനാ ദിനമായി ആചരിക്കുന്നു.

വായനാദിനം

കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്ക് വളരെയധികം പങ്കുണ്ട്. ചില മാർ​ഗങ്ങൾ ഇതാ..

വായനാശീലം

വായിക്കാനായി സുഗമമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് അതിൽ പ്രധാനം. നല്ലൊരു വായനാമുറിയും പുസ്തകങ്ങൾ സൂക്ഷിക്കാൻ ഒരു ചെറിയ ലൈബ്രറി പോലെയുള്ള കോണും ഉണ്ടാക്കാം.

വായനാ മുറി

പുതിയ പുസ്തകങ്ങൾ വായിക്കുന്നതിൽ മാതാപിതാക്കൾ പ്രചോദനമായിരിക്കണം. വായനക്കായി സമയം ചെലവിടുന്നത് നല്ല പ്രവർത്തിയാണെന്ന് മനസിലാക്കുക.

മാതൃക

കുട്ടികളുടെ താല്പര്യപ്രകാരം അവരുടെ പ്രായത്തിന് അനുയോജ്യമായ കഥാപുസ്തകങ്ങൾ, കാർട്ടൂൺസ് തുടങ്ങിയവ തിരഞ്ഞെടുക്കുക.

താൽപര്യം

ദിവസേന്യേ ഒരു നിശ്ചിത സമയം വായനയ്ക്കായി മാറ്റി വയ്ക്കുന്നത് ഫലപ്രദമാണ്. വായന അവരുടെ ശീലമാക്കി മാറ്റാൻ ഇത് സഹായിക്കും.

സമയം

പുസ്തകം വായിച്ചതിന് ശേഷം അതിലെ കഥ  പറയാൻ പറയുക. അവർക്ക് അതിൽ പങ്കാളിത്തം ഉണ്ടാകുമ്പോൾ അതിലേറെ ആസ്വദിക്കും.

കഥ

ഇ-ബുക്കുകൾ, ആഡിയോ ബുക്കുകൾ തുടങ്ങിയവ ഉപയോഗിക്കാം. കൂടാതെ വായിച്ച പുസ്തകത്തിന് സ്റ്റിക്കറുകൾ, പോസ്റ്ററുകൾ എന്നിവ നൽകാം.

ഇ-ബുക്ക്