Nithya V
Image Credit: Getty Images
05 January 2026
മുടി നരയ്ക്കുന്നത് ഇന്ന് പലരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ്. ചെറുക്കാർക്കിടയിൽ പോലും ഇത് വലിയ ആകുലത സൃഷ്ടിക്കുന്നു.
മുടി കറുപ്പിക്കാനായി ഇന്ന് പല ഡൈകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ, ഇവയിലെ രാസവസ്തുക്കളും ചെലവാകുന്ന പണവും പ്രശ്നമാണ്.
ഒരു രൂപ പോലും ചെലവില്ലാതെ മുടി കറുപ്പിക്കാൻ കഴിയുമെന്ന് അറിയാമോ? അതിനായി ഒരു കഷ്ണം തേങ്ങ മാത്രം മതി.
തേങ്ങ, കറിവേപ്പില, കാപ്പിപ്പൊടി, വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം എന്നിവയാണ് ഈ കൂട്ട് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കിയ ശേഷം അതിലേക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്തു വറുക്കാം. നിറം മാറുമ്പോൾ കറിവേപ്പില ചേർത്തു വറുക്കാം.
നന്നായി വറുത്തെടുത്തതിനു ശേഷം അടുപ്പണയ്ക്കാം. തണുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കുക.
കാപ്പിപ്പൊടി ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം. ശേഷം, ഈ മിശ്രിതം കുറച്ച് വെളിച്ചെണ്ണയോ വെള്ളമോ ഒഴിച്ച് കലക്കിയെടുക്കാം.
ഇത് നരച്ച മുടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്.