6 November 2026
Nithya V
Image Credit:: Getty Images
ചുണ്ടുകൾക്ക് സ്വാഭാവികമായ പിങ്ക് നിറവും മൃദുത്വവും നൽകാൻ ലിപ്ബാം വേണമെന്നില്ല, പകരം ഇതൊന്ന് ചെയ്തുനോക്കൂ...
1 സ്പൂൺ പഞ്ചസാരയും 1 സ്പൂൺ തേനും നന്നായി കൂട്ടിയിളക്കുക. ഇത് ചുണ്ടിൽ പുരട്ടി 1-2 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക.
ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഇത് ചുണ്ടിലെ വരണ്ട ചർമ്മം മാറ്റി പെട്ടെന്ന് തന്നെ മൃദുത്വം നൽകുന്നു.
ഒരു കഷ്ണം ബീറ്റ്‌റൂട്ട് ചിരകി അതിന്റെ നീരെടുക്കുക. രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ നീര് ചുണ്ടുകളിൽ പുരട്ടി രാവിലെയോടെ കഴുകിക്കളയാം.
ബീറ്റ്‌റൂട്ടിലെ പ്രകൃതിദത്ത നിറം ചുണ്ടുകൾക്ക് സ്വാഭാവികമായ റോസ് നിറവും തിളക്കവും നൽകാൻ സഹായിക്കും.
ഫ്രഷ് കറ്റാർവാഴ ജെല്ലിലേക്ക് ഏതാനും തുള്ളി വെളിച്ചെണ്ണ ചേർക്കുക. ഇത് ദിവസവും ചുണ്ടിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.
ഇങ്ങനെ ചെയ്യുന്നത്, ചുണ്ടുകൾ കറുക്കുന്നത് തടയാനും വരളുന്നത് ഒഴിവാക്കാനും ഏറെ സഹായിക്കുന്നതാണ്.
ശരീരത്തിൽ ഈർപ്പം കുറയുമ്പോഴാണ് സാധാരണയായി ചുണ്ടുകൾ വരണ്ടുണങ്ങുന്നത്. അതിനാൽ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.