3 June 2026
Nithya V
Photo Credit: Getty Images
വീടുകളിൽ പ്രത്യേകിച്ച് അടുക്കളയിലും ഊണുമുറിയിലും ഈച്ച ശല്യം ഉണ്ടാകുന്നത് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്.
എന്നാൽ, കെമിക്കൽ സ്പ്രേകൾ ഉപയോഗിക്കാതെ തന്നെ വീട്ടിലുള്ള ഈച്ചകളെ തുരത്താൻ കഴിയുമെന്ന് അറിയാമോ?
ഈച്ചയെ തുരത്താൻ സഹായിക്കുന്ന ഒരു ഇലയാണ് വഴനയില. വീടിന്റെ മൂലയിൽ കുറച്ച് ഇലകൾ വച്ചാൽ മതി. അതിന്റെ ഗന്ധം ഈച്ചകളെ അകറ്റും.
കൂടാതെ, തുളസി, പുതിന, ലാവെൻഡർ തുടങ്ങിയ സസ്യങ്ങളുടെ ശക്തമായ സുഗന്ധം ഈച്ചകളെ അകറ്റി നിർത്താൻ സഹായിക്കും.
അടുക്കള ജനലിനടുത്തോ ഡൈനിംഗ് ടേബിളിന് സമീപമോ തുളസി അല്ലെങ്കിൽ പുതിനച്ചെടികൾ ഇൻഡോർ പ്ലാന്റായി വയ്ക്കാം.
ഒരു നാരങ്ങ നടുവെ മുറിക്കുക. ഇതിന്റെ ഓരോ പകുതിയിലും ഏതാനും ഗ്രാമ്പൂക്കൾ കുത്തിവെയ്ക്കുക.
ഈ നാരങ്ങ കഷ്ണങ്ങൾ ഡൈനിംഗ് ടേബിളിലോ അടുക്കളയിലോ വെച്ചാൽ ഈച്ചകൾ ആ ഭാഗത്തേക്ക് അടുക്കില്ല.
അതേസമയം, ഈച്ചകളെ പൂർണ്ണമായി അകറ്റി നിർത്താൻ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.