15 January 2026
Jayadevan A M
Image Courtesy: Facebook
തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കന്മാരുടെ ആസ്തി വിവരങ്ങള്‍ ചര്‍ച്ചയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കാം
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച സത്യവാങ്മൂലവും, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട പുതിയ കണക്കുകളും ആസ്പദമാക്കിയായുള്ള വിവരങ്ങളാണിത്
ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ആസ്തി ഏറ്റവും കുറവുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട്
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് പ്രകാരം പിണറായി വിജയന്റെ ആകെ ആസ്തി 1.18 കോടി രൂപയാണ്
2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ പേരില്‍ 2.04 ലക്ഷം രൂപയുടെ ജംഗമ ആസ്തിയുണ്ട്
മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്), കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (KIAL) എന്നിവയില്‍ ഓഹരികളുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്
പിണറായിക്ക് ജന്മനാട്ടില്‍ 0.78 ഏക്കർ കൃഷിഭൂമിയും ഒരു വീടുമുണ്ടെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്
2021ലെ സത്യവാങ്മൂലം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിംഫോസ് നേരത്തെ തയ്യാറാക്കിയ റിപ്പോര്‍ട്ട് എന്നിവ പ്രകാരമുള്ള വിവരമാണിത്. നിലവിലെ കണക്കുകളില്‍ മാറ്റമുണ്ടാകാം