11 January 2026
Jayadevan A M
Image Courtesy: Facebook
ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയാണ് ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ചാവിഷയം
രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും ചര്‍ച്ചയാകുന്നുണ്ട്. അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കാം
രാഹുലിന്റെ നിലവിലെ ആസ്തിയെത്രയാണെന്ന് വ്യക്തമല്ല. എന്നാല്‍ 2024 ലെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പരിശോധിക്കാം
രാഹുൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകൾ പ്രകാരം (2024-ലെ കണക്ക് പ്രകാരം) ഏകദേശം 39.36 ലക്ഷം രൂപയുടെ സ്വത്തുണ്ട്
അന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ രാഹുലിന്റെ കൈവശം 25,000 രൂപയാണ് ഉണ്ടായിരുന്നത്. ഒരു പവന്‍ സ്വര്‍ണവും കൈവശമുണ്ട്
പത്തനംതിട്ടയിലെ അടൂരില്‍ ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി രാഹുലിന്റെ പേരിലുണ്ട്. ആകെ ബാധ്യത 2421226 രൂപ
കുട്ടികളുടെ വസ്ത്ര വ്യാപാരം, മെഡിക്കൽ ഷോപ്പ്, എന്നിവയില്‍ പങ്കാളിത്തമുണ്ട്. സ്വന്തമായി ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറുണ്ട്. മില്‍മയുടെ ഏജന്‍സിയുമുണ്ട്
2024 ലെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പ്രകാരമുള്ള വിശദാംശങ്ങളാണിത്. നിലവിലെ സ്വത്ത് വിവരങ്ങളില്‍ മാറ്റമുണ്ടാകാം