13 SEP 2026 

ASHLI C

 ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്! 

Image Courtesy: Getty Images 

ചിയാ സീഡ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില രീതിയിൽ കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. 

ചിയാ സീഡ്

ചിയ വിത്തുകൾ വെള്ളത്തിൽ കുതിർക്കാതെ നേരിട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല, അതിന്റെ  കാരണങ്ങൾ ഇവയാണ്.

നേരിട്ട്

ചിയ സീഡ് വെള്ളത്തിൽ കുതിർക്കാതെ നേരിട്ട് കഴിച്ച ശേഷം വെള്ളം കുടിച്ചാൽ അത് ശ്വാസനാളത്തിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്.

തൊണ്ടയിൽ കുടുങ്ങും

ചിയ വിത്തുകൾ വെള്ളത്തിൽ കുതിർക്കാതെ ശരീരത്തിലേക്ക് എത്തിയാൽ അത് ശരീരത്തിൽ നിന്നും പതിന്മടങ്ങ് വെള്ളം ആ​ഗിരണം ചെയ്യും.

വെള്ളം ആ​ഗിരണം

 ചിയ വിത്തുകൾ ഒരു ടീസ്പൂൺ പോലും വെള്ളത്തിൽ കുതിർക്കാതെ കഴിക്കുന്നത് വളരെയധികം അപകടമാണ്.

അളവ്

ചിയാ വിത്തുകൾ നേരിട്ട് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ വയറു വീർക്കൽ, അസിഡിറ്റി പോലെയുള്ളവയ്ക്ക് കാരണമാകും. 

ദഹനം

 വെള്ളത്തിൽ കുതിർക്കാത്ത ചിയ വിത്തുകൾ കുടലിൽ എത്തുമ്പോൾ അത് കുടലിൽ തടസ്സങ്ങൾ ഉണ്ടാക്കാൻ കാരണമാകും.

കുടലിലെ തടസ്സം

 വെള്ളത്തിൽ കുതിർക്കാത്ത ചിയ വിത്തുകൾ കഴിച്ചാൽ അതിൽ നിന്ന് ലഭിക്കേണ്ട പോഷകങ്ങൾ പൂർണമായും ശരീരത്തിന് ലഭിക്കില്ല.

പോഷകങ്ങൾ