11 August 2026
ASHLI C
PHOTO: PTI< SOCIAL MEDIAK
ഇന്ന് കർക്കിടകവാവ്. വിശ്വാസികൾ പിതൃ മോക്ഷത്തിനായി ബലിതർപ്പണം നടത്തുന്നു.
കർക്കിടകവാവ് ദിനത്തിൽ പിതൃതർപ്പണം നടത്തുന്നത് അവരുടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
ഇന്ന് നാം ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ കർമ്മങ്ങൾക്ക് വിപരീതമായ ഫലമാണ് ഉണ്ടാക്കുക അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇന്നത്തെ ദിവസം മണ്ണിൽ കുഴിക്കരുത്. അറിയാതെ ചെറിയ പ്രാണികളോ ജീവികളോ ചത്തു പോകുന്നത് നമുക്ക് ശാപം വരുത്തിവയ്ക്കും.
ഇന്നലത്തെ ദിവസം എന്നല്ല പൊതുവിൽ പാമ്പുകളെ ഒരിക്കലും ഉപദ്രവിക്കുവാൻ പാടില്ല എന്നാണ് സങ്കല്പം.
കർക്കിടകവാവ് ദിവസത്തിൽ വീട്ടിലും പരിസരത്തുള്ള മരങ്ങളോ ചെടികളും മുറിച്ച് മാറ്റരുത്.
കർക്കിടക വാവ് ദിനത്തിൽ ആലിൽ നിന്നും സൂചിയും നൂലും സ്വീകരിക്കുകയോ നൽകുകയോ ചെയ്യരുത്. നെഗറ്റീന് എനർജിക്ക് കാരണമാകും.
ഇന്നലത്തെ ദിവസം ദാനധർമ്മങ്ങൾ ചെയ്യുകയും നല്ല പ്രവർത്തികൾ ചെയ്യുകയും ചെയ്യുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും.