11 August 2026
ASHLI C
PHOTO CREDIT: TV9 NETWORK
സാമ്പത്തികമായി സ്ഥിരത കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ പലപ്പോഴും എത്ര അധ്വാനിച്ചാലും പണം കയ്യിൽ നിൽക്കില്ല.
പലപ്പോഴും നമ്മുടെ ചില ശീലങ്ങളാണ് സമ്പത്ത് ഇല്ലാതാക്കുന്നത്. അവയെ കുറിച്ചാണ് ഇവിടെ പറയുന്നത്.
വീട്ടിൽ എപ്പോഴും കലഹവും വഴക്കും ഉണ്ടാക്കുന്നത് ലക്ഷ്മി ദേവി ആ വീട്ടിൽ വസിക്കില്ല.
വീട് വൃത്തികേടായിടുന്നതും സ്വയം ശുചിത്വം ഇല്ലാതെ നടക്കുന്നതും പലപ്പോഴും ജീവിതത്തിലെ ഉയർച്ച ഇല്ലാതാക്കും.
സൂര്യൻ അസ്തമിക്കുന്ന സമയത്ത് വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുന്ന ശീലം ഉണ്ടെങ്കിൽ അത് നിർത്തുക.
സൂര്യോദയത്തിനുശേഷം കിടന്നുറങ്ങുന്നവർക്ക് ഒരിക്കലും ജീവിതത്തിൽ പുരോഗമനം ഉണ്ടാകില്ല. ലക്ഷ്മി ദേവി കോപിക്കും.
വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ സൂര്യാസ്തമയത്തിനു ശേഷം ഉറങ്ങുന്ന ശീലം സാമ്പത്തിക അഭിവൃദ്ധി ഇല്ലാതാക്കും.
ഭക്ഷണം അനാവശ്യമായി പാഴാക്കുന്നതും അനാധരിക്കുകയും ചെയ്യുന്നത് അന്നപൂർണ്ണ ദേവിയുടെയും ലക്ഷ്മി ദേവിയുടെയും കോപത്തിന് കാരണമാകും.