15 June 2026
Nithya V
Photo Credit: Getty Images
ഇൻഡോർ പ്ലാന്റുകളിൽ ഏറ്റവും അധികം ഡിമാൻഡുള്ള ഒരു ചെടിയാണ് സ്നേക്ക് പ്ലാന്റ്. അധികം പരിചരണം ആവശ്യമില്ലാതെ തന്നെ ഇവ നന്നായി വളരാറുണ്ട്.
എന്നാൽ വീടിന് മോടിയും ഭംഗിയും നൽകുന്നതിനോടൊപ്പം മറ്റ് ചില ഗുണങ്ങളും സ്നേക്ക് പ്ലാന്‍റിനുണ്ട് എന്ന് അറിയാമോ?
അന്തരീക്ഷത്തിലെ വിഷാംശങ്ങളെ വലിച്ചെടുക്കാൻ ഇവയ്ക്ക് കഴിവുണ്ട്. അതിനാൽ ഇവ വീട്ടിനുള്ളിൽ വയ്ക്കുന്നത് നല്ലതാണ്.
ചൈനീസ് വാസ്തു ഫെങ് ഷൂയി പ്രകാരം, സ്നേക്ക് പ്ലാന്‍റിന് വീട്ടിലേയ്ക്ക് സമൃദ്ധിയും ആരോഗ്യവും ഐശ്വര്യവും ആകർഷിക്കാൻ സാധിക്കും.
എന്നാൽ സ്നേക്ക് പ്ലാന്റ് കൃത്യമായ സ്ഥാനത്ത് വച്ചില്ലെങ്കിൽ അതിന്റെ ഗുണഫലങ്ങൾ കിട്ടിയെന്ന് വരില്ലെന്നും പറയപ്പെടുന്നു.
പലരും ലിവിങ് റൂമിലാണ് ഇവ വളർത്തുന്നത്. ലിവിങ് റൂമിൽ സ്നേക്ക് പ്ലാന്റുകൾ വയ്ക്കുന്നത് തെറ്റായ പ്രവണതയാണെന്ന് ഫെങ് ഷൂയിയിൽ പറയുന്നു.
ഫർണിച്ചറുകളിലും ചെടികളിലും തടിയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഒരേ ഘടകങ്ങളുള്ള വസ്തുക്കൾ ഒരേ സ്ഥലത്ത് വച്ചാൽ ഊർജ്ജങ്ങൾ തമ്മിൽ യോജിക്കാതെ അസന്തുലിതാവസ്ഥ ഉണ്ടാകും.
വീടിന്റെ പ്രവേശന കവാടമാണ് സ്നേക്ക് പ്ലാന്റുകൾ വളർത്താൻ ഏറ്റവും അനുയോജ്യം. വീടിന്റെ തെക്കുഭാഗം, കിഴക്കുഭാഗം, തെക്കു കിഴക്കേ മൂലയിലും വയ്ക്കാം.