പുതിയ കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം? വഴികൾ ഇതെല്ലാം 

22 May 2025

ASWATHYBALACHANDRAN

Pic Credit: Freepik

കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. പ്രതിരോധമാണ് ഇതിനുള്ള പ്രതിവിധി. 

കോവിഡ്

നിലവിൽ JN.1 വകഭേദവും അതിന്റെ ഉപവിഭാഗങ്ങളായ LF.7, NB.1.8 എന്നിവയുമാണ് കോവിഡ്-19 കേസുകൾ വർദ്ധിപ്പിക്കുന്നത്.

JN.1 വകഭേദം

നിലവിലെ വകഭേദങ്ങളുടെ ലക്ഷണങ്ങൾ മുൻപത്തെ ഒമിക്രോൺ വകഭേദങ്ങൾക്ക് സമാനമാണ്, കൂടാതെ വാക്സിൻ എടുത്തവരിൽ സാധാരണയായി നേരിയ തോതിലുള്ള രോഗലക്ഷണങ്ങളായിരിക്കും

ഒമിക്രോൺ

കോവിഡ്-19 വാക്സിനുകളും ബൂസ്റ്റർ ഡോസുകളും (പുതിയ mRNA വാക്സിനുകൾ ഫലപ്രദമാണ്) എടുക്കുന്നത് വളരെ പ്രധാനമാണ്.

ബൂസ്റ്റർ ഡോസ്

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുന്നത് തുടരുക.

ശുചിത്വ ശീലങ്ങൾ

തിരക്കുള്ള സ്ഥലങ്ങളിലും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലും മാസ്ക് ധരിക്കുക.

മാസ്ക് ധരിക്കുക

 കഴിയുന്നത്ര സാമൂഹിക അകലം പാലിക്കുക.

സാമൂഹിക അകലം

അസുഖം തോന്നുകയാണെങ്കിൽ വീട്ടിൽ തന്നെ കഴിയുക. ലക്ഷണങ്ങൾ വഷളായാൽ വൈദ്യസഹായം തേടുക. 

വീട്ടിൽ കഴിയുക