11 September 2026
AMAL KV
Photo Credit: Facebook / Kinetic EV
കൈനറ്റിക് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറായ DX പ്ലസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ അവതരിപ്പിച്ചു.
ഡി.എക്സ്. പ്ലസ് 3.1 Kwhഎന്ന മോഡലിനെയാണ് കമ്പനി പുതിയതായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ബാറ്ററി പാക്ക് അപ്ഡേറ്റ് ചെയ്തുകൊണ്ട് നിലവിലെ മോഡലിന്റെ റേഞ്ച് കൂട്ടിയാണ് പുതിയ വേരിയന്റ് വന്നിരിക്കുന്നത്.
ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 132 കിലോമീറ്റർ വരെ IDC റേഞ്ച് ആണ് കമ്പനി വാഗാദാനം ചെയ്യുന്നത്.
ദൈനംദിന ആവശ്യങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കുന്നവർക്ക് ഒരു നല്ല ഓപ്ഷനാണ് പുതിയ മോഡൽ.
പുതിയ കൈനറ്റിക് ഡി.എക്സ് പ്ലസ് 3.1kWh മോഡലിന് 1,27,650 മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
പഴയ കൈനറ്റിക്കിനെ അനുസ്മരിപ്പിക്കുന്ന രൂപഭാവത്തിലാണ് കമ്പിനിയുടെ ഇവി സ്കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
വാഹനത്തിന്റെ അടിസ്ഥാന മോഡലായ Kinetic DX 2.6 kWh എന്ന ചെറിയ ബാറ്ററിയോടെ മാത്രമാണ് തുടർന്നും വിൽക്കുക. 105 കിലോമീറ്ററാണ് റേഞ്ച്.