09  August 2026

AMAL KV

പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ

Photo Credit: Mahindra FB Page

പുതുക്കിയ ഇന്റീരിയർ, ചെറിയ ഡിസൈൻ മാറ്റങ്ങൾ എന്നിവയാണ് പുതിയ വാഹനത്തിൽ വന്നിരിക്കുന്നത്. ആ മാറ്റങ്ങൾ എന്തൊക്കെ എന്ന് അറിയാം.

എന്തൊക്കെ

പുതിയ സ്കോർപിയോയിൽ  പ്രധാനമായ മാറ്റങ്ങൾ വന്നിരിക്കുന്നത്  ഉൾഭാഗത്താണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ്. 

ഉൾഭാ​ഗം

ഡാഷ്‌ബോർഡുമായി ഇന്റ​ഗ്രേറ്റ് ചെയ്തിരുന്ന പഴയ യൂണിറ്റിന് പകരം ഇപ്പോൾ ഫ്രീ-സ്റ്റാൻഡിംഗ് സ്‌ക്രീനാണ് നൽകിയിരിക്കുന്നത്.  സ്‌ക്രീനിന്റെ വലുപ്പം വരുന്നത് 12.3 ഇഞ്ച്.

പുതിയ സ്ക്രീൻ

പനോരമിക് സ്കൈറൂഫ്  ക്രമീകരിച്ചിട്ടുണ്ട്. ഇത് ക്യാബിനുള്ളിൽ വേറിട്ട അനുഭവം സമ്മാനിക്കുന്നു. 

സ്കൈറൂഫ് 

ഡ്യുവൽ-ടോൺ 18-ഇഞ്ച് അലോയ് വീലുകൾക്ക് പുതിയൊരു ഡിസൈൻ നൽകിയിട്ടുണ്ട് എന്നതൊഴിച്ചാൽ,  പുറം ഭാ​ഗത്ത്  കാര്യമായ മാറ്റങ്ങൾ ഇല്ല. 

എക്സ്റ്റീരിയർ

ബമ്പറുകൾ, ഗ്രിൽ, സ്കിഡ് പ്ലേറ്റുകൾ, എൽഇഡി ലൈറ്റ്, ഡോറുകളുടെ താഴെയുള്ള ഭാഗങ്ങളിലെ ക്ലാഡിംഗ്, റൂഫ് റെയിലുകൾ എന്നിവയെല്ലം പഴയതുപോലെ തന്നെ.

മാറാതെ

പഴയ മോഡലിലെ പവർട്രെയിൻ ഓപ്ഷനുകൾ തന്നെയാണ് ഫേസ് ലിഫ്റ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ടർബോ-പെട്രോൾ, ടർബോ-ഡീസൽ എഞ്ചിനുകളും ​ഗിയർബോക്സും നിലനിർത്തി.

മെക്കാനിക് ഭാ​ഗം 

13.69 ലക്ഷം മുതൽ 25.49 ലക്ഷം  വരെയാണ് പുതിയ സ്കോർപിയോ  എൻ മോഡലിന്റെ എക്സ് ഷോറും  വില വരുന്നത്.

വില