20 NOV 2025
Sarika KP
Image Courtesy: Social Media
പുത്തൻ സിനിമകളുടെ ഒടിടി റിലീസുമായി പുതിയൊരു ആഴ്ച കൂടി. ഈ ആഴ്ച സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ സിനിമകളുടെ ചാകരയാണ്.
ഇത്തവണയും നിരവധി ചിത്രങ്ങളാണ് എത്തുന്നത്. ഇന്ന് അർദ്ധരാത്രിയോടെ ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം.
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, എന്നിവരെ കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രൈവറ്റ്' ഒടിടിയിലെത്തും.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ആന്തോളജി ചിത്രം 'ഷെയ്ഡ്സ് ഓഫ് ലൈഫ്' ഒടിടി റിലീസിനൊരുങ്ങുന്നു. മനോരമ മാക്സിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം 'ബൈസൺ കാലമാടൻ' ഇന്ന് അർദ്ധരാത്രിയോടെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത 'തെളിവ് സഹിതം' ഒടിടി റിലീസിനൊരുങ്ങുന്നു. മനോരമ മാക്സിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഷാജൂൺ കാര്യാൽ ചിത്രം മൃദുഭാവേ ദൃഢ കൃത്യേ ഈ ആഴ്ച ഒടിടിയിലെത്തി. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.