11 August 2026
AMAL KV
Photo Credit: Royal Enfield Wesite
പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 440 മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പാക്കൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ.
ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും 2026 സെപ്റ്റംബറിൽ പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കും എന്നാണ് സൂചന.
പുതിയ ഹിമാലയൻ 440 ൽ സ്ക്രാം 440ൽ ഉപയോഗിക്കുന്ന 443 സിസി സിംഗിൾ സിലിണ്ടർ എയർ - ഓയിൽ കൂൾഡ് എൻജിൻ തന്നെയാകും ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ.
സിക്സ് സ്പീഡ് ഗിയർബോക്സിൽ എത്തുന്ന എഞ്ചിൻ 25.4 പി എസ് പവറും 34 എൻ.എം ടോർക്കും നൽകും. ഇത് നഗരയാത്രകൾക്കും ഹൈവേ ടൂറിങ്ങിനും ഓഫ് റോഡിംഗിനും അനുയോജ്യമകും.
പുതിയ ഹിമാലയന്റെ മുന്നിൽ ടെലസ്കോപ്പിക് ഫോർക്കും പിന്നിൽ മോണോ ഷോക്കും ആകും ക്രമീകരിക്കുക. മുന്നിലും പിന്നിലും ഡിസ്ക് ബൈക്കുകൾ ഉണ്ടാകും.
21 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് വീലും 17 ഇഞ്ച് വലിപ്പമുള്ള റിയർ വീലുമാണ് ബൈക്കിൽ ഉണ്ടാവുക. ഒപ്പം ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും ഉൾപ്പെടുത്തും.
ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ ബൈ ടേൺ നാവിഗേഷൻ, സ്മാർട്ട്ഫോൺ കണക്ടിവിറ്റി, മാപ്പ് മിററിങ് തുടങ്ങിയ സംവിധാനങ്ങളും പുതിയ ഹിമാലയനിൽ ഉണ്ടാകും.
പുതിയ ഹിമാലയൻ 440 ന്റെ എക്സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത് ഏകദേശം രണ്ടര ലക്ഷം രൂപയാണ്. അതായത് ഹിമാലയൻ 450 നേക്കാൾ കുറഞ്ഞ വില.