19 June 2025
TV9 MALAYALAM
Image Courtesy: Social Media
ഉപതിരഞ്ഞെടുപ്പ് ആവേശത്തിലാണ് നിലമ്പൂര്‍. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ പല പോളിങ് ബൂത്തിലും നീണ്ട ക്യൂവാണ് കാണുന്നത്
എം. സ്വരാജ്, ആര്യാടന്‍ ഷൗക്കത്ത്, പിവി അന്‍വര്‍, മോഹന്‍ ജോര്‍ജ് തുടങ്ങിയ 10 പേര്‍ സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലെ മുന്‍ എംഎല്‍എമാരെ നോക്കാം
സിപിഎമ്മിന്റെ കെ. കുഞ്ഞാലിയാണ് നിലമ്പൂരിലെ ആദ്യ എംഎല്‍എ. 1967ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 1969 ജൂലൈ 28ന് കൊല്ലപ്പെട്ടു
കുഞ്ഞാലിക്ക് ശേഷം കോണ്‍ഗ്രസിന്റെ എംപി ഗംഗാധരനാണ് നിലമ്പൂരിലെ എംഎല്‍എയായത്. 1970 മുതല്‍ 1977 വരെ ഗംഗാധരന്‍ നിലമ്പൂരിനെ പ്രതിനിധികരിച്ചു.
1977-1980, 1980-1982, 1987-1991, 1991-1996, 1996-2001, 2001-2006, 2006-2011, 2011-2016 കാലയളവുകളില്‍ ആര്യാടന്‍ മുഹമ്മദിന്റെ ജൈത്രയാത്ര
10 ദിവസം മാത്രം എംഎല്‍എ ആയ നേതാവുണ്ട് നിലമ്പൂരില്‍. പേര് സി. ഹരിദാസ്. കോണ്‍ഗ്രസ് നേതാവായ ഹരിദാസ് ആര്യാടന് വേണ്ടി രാജിവച്ചു
1982-1987 കാലയളവില്‍ ടികെ ഹംസ നിലമ്പൂരിനെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ നേതാവാണ് ഹംസ.
2016 മുതല്‍ 2025 വരെ പി.വി. അന്‍വര്‍ എംഎല്‍എയായി. ഇടതുസ്വതന്ത്രനായാണ് ജയിച്ചത്. ഇടതുപാളയം വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പെത്തിയത്