31 MAR 2026

ASHLI C

ഇനി ഉള്ളി മുറിക്കുമ്പോൾ കണ്ണ് നിറയില്ല! ‌ഇങ്ങനെ ചെയ്താൽ മതി

 Image Courtesy: Getty Images

 കറികളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു പച്ചക്കറിയാണ് സവാള അല്ലെങ്കിൽ ഉള്ളി.എന്നാൽ പല ആളുകളെയും സംബന്ധിച്ച് സവാള മുറിക്കുക എന്നത് വലിയൊരു വിഷമകരമാണ്.

ഉള്ളി

സവാളയിലെ സിൻ-പ്രൊപാനെത്തിയൽ-എസ്-ഓക്സൈഡ് എന്ന വാതകമാണ് മുറിക്കുമ്പോൾ കണ്ണെരിച്ചിൽ ഉണ്ടാക്കുന്നത്.

മുറിക്കുക

സവാള മുറിക്കുമ്പോൾ കണ്ണുനീറുന്നത് ഒഴിവാക്കുന്നതിനായി ഇനി പറയുന്ന കാര്യങ്ങൾ ട്രൈ ചെയ്യൂ. 

കണ്ണുനീറ്റൽ 

സവാള മുറിക്കുന്നതിന് ഒരു 15 -30 മിനിറ്റ് മുമ്പ്  ഫ്രിഡ്ജിലോ ഫ്രീസറിലോ വെച്ച് ഉപയോഗിച്ചാൽ അതിൽ നിന്നും ഗ്യാസ് വരുന്നത് കുറയും.

 തണുപ്പിക്കുക

മൂർച്ചയുള്ള കത്തി ഉപയോഗിച്ച് വേഗത്തിൽ മുറിക്കുകയാണെങ്കിൽ സവാളയുടെ കോശങ്ങൾ അധികം തകരാ‌തിരിക്കുകയും കണ്ണിൽ എരിച്ചിൽ ഉണ്ടാകുന്നത് കുറയുകയും ചെയ്യും.

കത്തി

സവാളയുടെ അടിവശത്തുള്ള വേര് ഭാഗത്താണ് എരിച്ചിട്ടുണ്ടാക്കുന്ന ഘടകങ്ങൾ കൂടുതലുള്ളത് അതിനാൽ അത് അവസാനം മാത്രം മുറിക്കുക

വേരു ഭാഗം

സവാള തൊലി കളഞ്ഞശേഷം പകുതി മുറിച്ച അൽപനേരം വെള്ളത്തിൽ മുക്കി വയ്ക്കുന്നതും കണ്ണുനീര് വരുന്നത് കുറയ്ക്കും.

വെള്ളത്തിൽ ഇടുക

കത്തിയിൽ അല്പം വിനാഗിരിയോ നാരങ്ങ നീരോ തേച്ച ശേഷം സവാള മുറിക്കുന്നത് കണ്ണുനീർ കുറയ്ക്കാൻ സഹായിക്കും എന്നാണ് പഠനം പറയുന്നത്.

നാരങ്ങാനീര് , വിനാഗിരി