25 August 2026

Sumeesh T Unneen

പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ

Photo Credit: Getty Images

ദുബായിൽ ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ പിൻകോഡ് ചോദിക്കുന്നത് പലരെയും കുഴക്കാറുണ്ട്. എന്നാൽ ദുബായിൽ പ്രത്യേക പോസ്റ്റൽ കോഡുകൾ ഇല്ല എന്നതാണ് സത്യം

ദുബായിൽ പിൻകോഡ് ഇല്ല

പോസ്റ്റൽ കോഡുകൾ ഇല്ലെങ്കിലും കൃത്യമായ വിലാസത്തിലൂടെയും ഫോൺ നമ്പറിലൂടെയും ആളുകൾക്ക് അവരുടെ കത്തുകളും പാഴ്സലുകളും വീടുകളിൽ കൃത്യമായി ലഭിക്കാറുണ്ട്

പിന്നെ എങ്ങനെ സാധനങ്ങൾ ലഭിക്കും?

എമിറേറ്റ്സ് പോസ്റ്റ് വഴിയാണ് യുഎഇയിലെ തപാൽ വിതരണം. അഡ്രസ്സ് നൽകുമ്പോൾ പേര്, പി.ഒ ബോക്സ് നമ്പർ, കെട്ടിടം, തെരുവ്, ഫ്ലാറ്റ് നമ്പർ, എമിറേറ്റ്, ഫോൺ നമ്പർ എന്നിവ കൃത്യമായി നൽകണം

വിലാസം നൽകേണ്ടത് ഇങ്ങനെ

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ കത്തുകളും പാഴ്സലുകളും സുരക്ഷിതമായി സ്വീകരിക്കാൻ പി.ഒ ബോക്സുകൾ വാടകയ്ക്ക് എടുക്കാവുന്നതാണ്

പി.ഒ ബോക്സുകളുടെ പ്രാധാന്യം

ദുബായിൽ എത്തുന്നവർ ഹോട്ടലുകളിലേക്ക് ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഡെലിവറിക്കായി കോഡുകൾ ഒന്നും ഇൻ്റർനെറ്റിൽ തിരയേണ്ടതില്ല

സന്ദർശകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ പേര്, ഫോൺ നമ്പർ എന്നിവക്കൊപ്പം ഹോട്ടലിൻ്റെ പേര്, റൂം നമ്പർ, ദുബായ്, യുഎഇ എന്നീ വിവരങ്ങളും പൂർണ്ണമായ വിലാസവും ഓൺലൈൻ ഓർഡറുകളിൽ കൃത്യമായി നൽകിയാൽ മതിയാകും

ഹോട്ടൽ വിലാസം കൃത്യമായി നൽകുക

മിക്ക വെബ്സൈറ്റുകളിലും പിൻകോഡ് നിർബന്ധമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ പിൻകോഡ് ചോദിക്കുന്ന കോളത്തിൽ വെറുതെ '00000' എന്ന് നൽകിയാൽ മതിയാകും

പിൻകോഡ് ചോദിച്ചാൽ എന്ത് ചെയ്യും?

എമിറേറ്റ്സ് പോസ്റ്റ് വഴി വരുന്ന പാഴ്സലുകൾ ട്രാക്കിംഗ് നമ്പർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കും

പാഴ്സൽ ട്രാക്ക് ചെയ്യുന്നത് എളുപ്പം