24 August 2026
ASHLI C
PHOTO CREDIT: GETTY IMAGES
വിവാഹ സദ്യകളിലും ഓണസദ്യകളിലും വിശേഷദിവസങ്ങളിലും എല്ലാം വിളമ്പുന്ന പ്രശസ്തമായ ഒരു പാരമ്പര്യ വിഭവമാണ് വടക്കൂട്ടുകറി.
കടലപ്പരിപ്പ് അല്ലെങ്കിൽ തുവരപ്പരിപ്പ് അരച്ച് വറ്റൽമുളക് കായം, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ചെറിയ പരിപ്പുവടകളാണ് ഇതിന് ഉപയോഗിക്കുന്നത്.
ചിരകിയ തേങ്ങ ജീരകം പച്ചമുളക് എന്നിവ നന്നായി അരച്ച് വേവിച്ചു വച്ചിരിക്കുന്ന കായ, ചേന എന്നിവ കൂട്ടിലേക്ക് ചേർക്കുന്നു .
വെന്തു കുഴഞ്ഞ് അരപ്പിലേക്കും കഷണങ്ങളിലേക്കും വറുത്തു വച്ചിരിക്കുന്ന വടകൾ ചേർത്ത് കുറഞ്ഞ തീയിൽ കുറച്ച് സമയം വേവിച്ച് ചാറ് വടയിലേക്ക് പിടിപ്പിക്കുന്നു.
കടുക് വറ്റൽമുളക് കറിവേപ്പില എന്നിവയ്ക്കൊപ്പം സമൃദ്ധമായ തേങ്ങ ചിരകിയത് വെളിച്ചെണ്ണയിൽ മൂപ്പിച്ച് കറിക്ക് മുകളിലേക്ക് ഒഴിക്കുന്നു.
തേങ്ങ വറുത്തിടുന്നതാണ് ഈ കൂട്ടുകാർക്ക് പ്രത്യേക മണവും നല്ല കൊഴുപ്പും സ്വാദും നൽകുന്നത്.
ചോറിനൊപ്പം സദ്യയിൽ വിഭവമായും കഴിക്കാൻ ഏറെ മികച്ച കൂട്ടാണിത്.