1 August 2026

Sumeesh T Unneen

എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!

Photo Credit: Getty Images

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചിക്കൻ മഞ്ചൂരിയന് ചൈനയുമായി യാതൊരു ബന്ധവുമില്ല. പേരിൽ മാത്രമാണ് മഞ്ചൂരിയൻ ഉള്ളത്; ഇതൊരു പരമ്പരാഗത ചൈനീസ് വിഭവമേയല്ല.

ചൈനീസ് അല്ല നമ്മുടെ മഞ്ചൂരിയൻ

ചൈനയിലെ മഞ്ചൂരിയയിൽ നിന്നല്ല ഈ വിഭവത്തിൻ്റെ വരവ്. മറിച്ച്, ഇന്ത്യൻ രുചികൾക്കനുസരിച്ച് ഇന്ത്യയിൽ തന്നെ പരീക്ഷിച്ച് വിജയിച്ച ഒരു തനി ഇന്ത്യൻ വിഭവമാണിത്

പിറവിയെടുത്തത് ഇന്ത്യയിൽ

1970-കളിൽ മുംബൈയിൽ ജോലി ചെയ്തിരുന്ന കൊൽക്കത്ത സ്വദേശിയായ ചൈനീസ് ഷെഫ് നെൽസൺ വാങ്ങാണ് ചിക്കൻ മഞ്ചൂരിയൻ എന്ന വിഭവത്തിൻ്റെ ഉപജ്ഞാതാവ്

നെൽസൺ വാങ് എന്ന മാന്ത്രികൻ

ഒരു ഉപഭോക്താവ് മെനുവിൽ ഇല്ലാത്ത പുതിയൊരു വിഭവം ആവശ്യപ്പെട്ടപ്പോൾ, നെൽസൺ വാങ് നടത്തിയ ഒരു രസകരമായ പരീക്ഷണമാണ് പിന്നീട് മഞ്ചൂരിയനായി മാറിയത്

ആ ജനനം യാദൃശ്ചികം

വറുത്ത കോഴിയിറച്ചിയിൽ സോയ സോസ്, വെളുത്തുള്ളി, വിനാഗിരി, പച്ചമുളക് എന്നിവ ചേർത്ത് തയ്യാറാക്കിയ പുതിയ ഗ്രേവി പരീക്ഷിച്ചപ്പോൾ അതൊരു വൻ വിജയമായി മാറി

രുചിക്കൂട്ടിൻ്റെ രഹസ്യം

ഈ പ്രശസ്ത വിഭവത്തിന് ക്രിക്കറ്റുമായി ബന്ധമുണ്ട്! മുംബൈയിലെ പ്രശസ്തമായ 'ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ' വെച്ചാണ് ചിക്കൻ മഞ്ചൂരിയൻ പിറവിയെടുത്തത്

മഞ്ചൂരിയനും ക്രിക്കറ്റു

കാലക്രമേണ മഞ്ചൂരിയൻ ഒരു പാചകരീതിയായി മാറി. ചിക്കന് പുറമെ കോളിഫ്ലവർ, പനീർ, ചെമ്മീൻ, കൂൺ എന്നിവ വെച്ചും മഞ്ചൂരിയൻ തയ്യാറാക്കാൻ തുടങ്ങി

ചിക്കനിൽ നിന്ന് പനീറിലേക്ക്

ഓരോ റസ്റ്റോറൻ്റിനും മഞ്ചൂരിയൻ ഉണ്ടാക്കാൻ അവരുടേതായ രീതികളുണ്ട്. ഇന്ത്യൻ രുചികൾക്കനുസരിച്ച് മാറാനുമുള്ള കഴിവാണ് ഇതിനെ ഇത്രയധികം ജനപ്രിയമാക്കിയത്.

ജനപ്രിയമാക്കിയത് ഈ മാറ്റങ്ങൾ