1 August 2026

ASHLI C

ചിരട്ട ചേർത്ത് വേവിച്ച ചിക്കൻ കറി കഴിച്ചിട്ടുണ്ടോ? അസാധ്യ രുചി

Image Courtesy: Getty Images , Socila Media

 കോഴിയിറച്ചിയിൽ പല രീതിയിലുള്ള പരീക്ഷണങ്ങളും നടത്തുന്നവരാണ് മിക്കവരും. അത്തരത്തിൽ ചിരട്ട ഇട്ട് വേവിച്ച ചിക്കൻ കറിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ചിക്കൻ കറി

 നാടൻ ചിക്കൻ കറി വെക്കുമ്പോഴാണ് പലപ്പോഴും ചിരട്ട ചേർത്ത് വേവിക്കുന്നത്. ഇത് ചിക്കൻ കറിയുടെ തനതു രുചി വർദ്ധിപ്പിക്കുവാൻ  സഹായിക്കും.

ചിരട്ട 

ചിരട്ട ചേർത്ത ചിക്കൻ കറി വയ്ക്കുമ്പോൾ അത് പെട്ടെന്ന് വെന്തു കിട്ടും എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇത് കുക്കിംഗിന് എടുക്കുന്ന സമയം ലാഭിക്കാം.

വെന്തു കിട്ടും 

പണ്ടുകാലങ്ങളിൽ വീട്ടമ്മമാർ ഉപയോഗിച്ചു പോരുന്ന ഒരു പ്രകൃതിദത്ത മാർഗം കൂടിയാണിത്. ഇറച്ചി വെക്കുമ്പോൾ എപ്പോഴും ചിരട്ട ചേർത്തിരുന്നു.

പരമ്പരാഗതം

കൂടുതൽ ഇറച്ചി വേവിക്കുമ്പോഴാണ് പലപ്പോഴും ചിരട്ട ചേർക്കാറ് ഇത് എല്ലായിപ്പോഴും ചിക്കന് ഒരേപോലെ സമനിലയിൽ വേവിക്കാൻ സഹായിക്കും.

അളവ്

പലപ്പോഴും കറിയിൽ ഉപ്പു കൂടുകയാണെങ്കിൽ ചിരട്ട ഇട്ട് ഒന്ന് തിളപ്പിക്കുന്നത് അതിലെ ഉപ്പ് വലിച്ചെടുക്കാൻ സഹായിക്കും.

ഉപ്പിന്റെ അളവ് 

ഒരിക്കലും ഉണങ്ങിയ ചിരട്ട ചിക്കൻ കറിയിൽ ഇടരുത്. ഇത് രുചി മാറ്റും പകരം പച്ചപ്പ് മാറാത്ത ചിരട്ട ഉപയോഗിക്കുന്നതാണ് കൂടുതൽ രുചികരം.

പച്ച ചിരട്ട

 കോഴിയിറച്ചി മാത്രമല്ല സാധാരണ ബീഫ്, പോത്ത് എന്നിവ വേവിക്കുമ്പോഴും ചിരട്ട ഇട്ട് വേവിക്കുന്നത് പതിവാണ്.

മൺചട്ടിഇറച്ചികൾ