2 July 2026
Nithya V
Photo Credit: Getty Images
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്ര പ്രകാരം ഓരോ സംഖ്യയ്ക്കും ഓരോ ഗ്രഹത്തിന്റെ സ്വാധീനമുണ്ട്. അതുപോലെ, ഓരോ പ്രത്യേകതയും.
ജന്മസംഖ്യ 2 ആയി വരുന്നവർ ചന്ദ്രന്റെ സ്വാധീനവലയത്തിൽ വരുന്നവരാണ്. 2, 11, 20, 29 എന്നീ തീയതികളിൽ ജനിച്ചവരാണ് ഇതിൽ ഉൾപ്പെടുന്നത്.
പൊതുജനപ്രീതിയും സൗമ്യമായ പെരുമാറ്റവുമാണ് ഇവരുടെ പ്രധാന ആകർഷണം. മറ്റുള്ളവരെ പെട്ടെന്ന് ആകർഷിക്കുന്ന സ്വഭാവം ഇവർക്കുണ്ടാകും.
മറ്റുള്ളവരെ സഹായിക്കാൻ താല്പര്യപ്പെടുന്നവരാണെങ്കിലും, പകരമായി ഒരു പ്രത്യുപകാരം ഇവർക്ക് ലഭിക്കാറില്ല.
അതുപോലെ, ഇവരുടെ പേരിൽ B K R വരുന്നത് ഐശ്വര്യം കൊണ്ടുവരും. പച്ച, വെള്ള നിറങ്ങളാണ് ഭാഗ്യവർണം. ഉത്തമം, കറുപ്പും ചുവപ്പും ഒഴിവാക്കുക.
കടുത്ത ഈശ്വരവിശ്വാസികളായിരിക്കും. ആ ഈശ്വരവിശ്വാസം തന്നെയാണ് ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് രക്ഷിക്കുന്നതും.
നിയമവകുപ്പിൽ തൊഴിൽ ചെയ്യുന്നതു നല്ലത്. രാഷ്ട്രീയം, സംഗീതം, വക്കീൽ, നൃത്തം, ചിത്രരചന, ശിൽപവേല തുടങ്ങിയ കഴിവുകളും കാണും.
ഇത് പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.