10 May 2025
Nithya V
Image Courtesy: Freepik
തുടുത്ത ചുവന്ന ചുണ്ടുകൾക്കായി കെമിക്കലുകൾ ഉപയോഗിക്കേണ്ടതില്ല. വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായി തന്നെ അവയ്ക്ക് പരിഹാരമുണ്ട്.
ബീറ്റ്റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. തണുത്തു കഴിയുമ്പോൾ വെറുതെ ചുണ്ടിൽ ഉരസുക.
വെള്ളരിക്കയുടെ നീര് ചുണ്ടുകളിൽ തേച്ച് പിടിപ്പിച്ച് ഉണങ്ങുമ്പോൾ നനഞ്ഞ തുണികൊണ്ട് തുടച്ചു കളയാവുന്നതാണ്.
നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുത്ത് തേച്ചതിന് ഒരു മണിക്കൂറിന് ശേഷം ഒപ്പിയെടുത്ത് വൃത്തിയാക്കുക.
ഒരു ടീസ്പൂണ്‍ തേനും പഞ്ചസാരയും ചേര്‍ത്തിളക്കുക. ഇത് ചുണ്ടില്‍ പുരട്ടി മൃദുവായി സ്‌ക്രബ് ചെയ്യുക
ഉറങ്ങുന്നതിന് മുമ്പായി അല്പം ബദാം ഓയിൽ ചുണ്ടുകളിൽ തേച്ച് പിടിപ്പിക്കുക. ഇത് ചുണ്ടുകൾക്ക് തിളക്കം നൽകുന്നു.
ബീറ്റ്റൂട്ട് നീരിൽ തേനും ചേർത്ത് ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിന്റെ സ്വാഭാവികമായിട്ടുള്ള നിറം വീണ്ടെടുക്കുന്നതിന് നല്ലതാണ്.
രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.