29 MAR 2026

ASHLI C

രോഗമുക്തിക്ക് തിങ്കളാഴ്ച ശിവന് അർപ്പിക്കേണ്ട വഴിപാടുകൾ

 Image Courtesy: Getty Images

 ഹിന്ദുമതത്തിൽ ആഴ്ചയിലെ ഓരോ ദിവസവും വ്യത്യസ്ത ദേവനെയോ ദേവതയോ ആണ് ആരാധിക്കുന്നത്.

ദേവതകൾ 

 അത്തരത്തിൽ തിങ്കളാഴ്ച ഭഗവാൻ ശിവനെ ആരാധിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് സർവൈശ്വര്യത്തിന് കാരണമാകും എന്നാണ് വിശ്വാസം.

 തിങ്കളാഴ്ച

 തിങ്കളാഴ്ച ദിവസം രോഗമുക്തി നേടുന്നതിനും ശിവപ്രീതിക്കുമായി ചില വഴിപാടുകൾ നടത്തുന്നത് ഉത്തമമായി കണക്കാക്കുന്നു.

 വഴിപാടുകൾ

 ശിവക്ഷേത്രങ്ങളിൽ രോഗമുക്തിക്ക് വേണ്ടി നടത്തുന്ന പ്രധാന വഴിപാടാണ് ക്ഷീരധാര അഥവാ പാലഭിഷേകം. ഇത് ശരീരത്തിന് ആരോഗ്യം നൽകുമെന്ന് വിശ്വാസം.

 ക്ഷീരധാര 

 ആയുരാരോഗ്യസൗഖ്യത്തിനും കഠിനമായ രോഗാവസ്ഥകളിൽ നിന്നും മുക്തിക്കും മൃത്യുഞ്ജയ മന്ത്രം ചൊല്ലിയുള്ള ഈ പുഷ്പാഞ്ജലി നടത്തുന്നത് വിശേഷമാണ്.

മൃത്യുഞ്ജയ പുഷ്പാഞ്ജലി

ശിവന് ഏറ്റവും പ്രിയപ്പെട്ടതാണ് കൂവള മാല. തിങ്കളാഴ്ചകളിൽ ശിവന് കൂവളമാല സമർപ്പിക്കുന്നത് രോഗ ദുരിതങ്ങളിൽ നിന്നും മോചനം നൽകും.

 കൂവള മാല 

 ചൂട് സംബന്ധമായ അസുഖങ്ങൾക്കും മാനസിക ബുദ്ധിമുട്ടുകൾക്കും ആശ്വാസം ലഭിക്കാൻ ജലധാര നടത്തുന്നത് ആശ്വാസമേകും എന്ന് വിശ്വാസം.

ജലധാര

ശാരീരികമായ അവശതകൾ മാറാനും സൗഖ്യത്തിനും വേണ്ടി ഇളനീർ കൊണ്ടുള്ള അഭിഷേകവും ശിവന് വഴിപാടായി സമർപ്പിക്കാവുന്നതാണ്.

 ഇളനീർ അഭിഷേകം