29 July 2025
NANDHA DAS
Image Courtesy: Freepik/Unsplash
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുകയാണ്. മിക്ക ഭക്ഷണങ്ങളിലും വെളിച്ചെണ്ണ ചേർത്ത് കഴിക്കുന്ന മലയാളികൾക്ക് ഇതൊരു തിരിച്ചടിയാണ്.
എന്നാൽ, വെളിച്ചെണ്ണ ഇല്ലാതെയും നമുക്ക് ഇഷ്ടപ്പെട്ട കറികൾ, അതേ രുചിയിൽ ഉണ്ടാക്കാൻ കഴിയുമെങ്കിലോ?
വെളിച്ചെണ്ണ ഒട്ടും തന്നെ ഉപയോഗിക്കാതെ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി ചിക്കൻ കറി നമുക്ക് നോക്കാം.
അതിനായി, ചിക്കൻ നന്നായി കഴുകി കഷ്ണങ്ങളാക്കി എടുക്കുക. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ചേർത്ത് കൊടുക്കാം.
ഇനി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളകുപൊടി, കറിവേപ്പില, തേങ്ങാപ്പാൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.
ചിക്കൻ വെന്തുകഴിഞ്ഞാൽ പച്ചമുളക് നീളത്തിൽ അരിഞ്ഞത് കൂടി ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക.
ഇനി കശുവണ്ടിയിലേക്ക് ഒരു കപ്പ് കട്ടി തേങ്ങാപ്പാൽ ഒഴിച്ച് അരച്ചതിന് ശേഷം, വെന്ത ചിക്കനിലേക്ക് ഇത് ചേർത്ത് തിളപ്പിക്കുക.
Video Courtesy: Pexels
നന്നായൊന്ന് വെന്ത് വന്ന ശേഷം സ്റ്റവ് ഓഫ് ചെയ്യുക. എണ്ണ ഒട്ടും ചേർക്കാത്ത അടിപൊളി ചിക്കൻ കറി തയ്യാറായി.