13 August 2026
Sumeesh T Unneen
Photo Credit: Social Media
അർജുൻ്റെ വിവാഹം തനിക്ക് സ്വന്തം വിവാഹത്തെക്കുറിച്ചുള്ള ഒരു 'ട്രയൽ റൗണ്ട്' ആയിരുന്നെന്നും, എന്തൊക്കെ വേണമെന്നും വേണ്ടെന്നും ഇപ്പോൾ വ്യക്തമായ ധാരണയുണ്ടെന്നും സാറ
പണ്ടൊക്കെ വലിയ ആഘോഷങ്ങളോട് കൂടിയ വിവാഹമായിരുന്നു സ്വപ്നം. എന്നാൽ ഇപ്പോൾ ലളിതമായ ചടങ്ങുകളാണ് ഇഷ്ടം. വിവാഹത്തിന് ചുവപ്പോ പച്ചയോ നിറത്തിലുള്ള വസ്ത്രം ധരിക്കാനാണ് ആഗ്രഹം
വിവാഹത്തിന് മുൻപായി പങ്കാളിയുടെയോ അവരുടെ കുടുംബത്തിൻ്റെയോ തനിനിറം മനസ്സിലായാൽ ആ ബന്ധം അവിടെവെച്ച് തന്നെ ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലതെന്ന് പുതിയ തലമുറ വിശ്വസിക്കുന്നത്
പഴയ തലമുറയ്ക്ക് ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നുപറയാൻ ഭയമായിരുന്നു. എന്നാൽ മോശം ബന്ധങ്ങളിൽ നിന്ന് പിന്മാറാൻ ഇന്നത്തെ തലമുറയ്ക്ക് ആത്മവിശ്വാസമുണ്ട്
മാതാപിതാക്കളായ സച്ചിനും അഞ്ജലിയും തമ്മിലുള്ള ബന്ധമാണ് സാറയ്ക്ക് മാതൃക. അവർ മികച്ച സുഹൃത്തുക്കളാണെന്നും, തന്റെ ഭാവി പങ്കാളിയും അതുപോലെ ആകണമെന്നാണ് ആഗ്രഹമെന്നും സാറ പറയുന്നു
മാതാപിതാക്കൾക്കിടയിൽ യാതൊരുവിധ അധികാര പ്രയോഗങ്ങളും ഇല്ല. പരസ്പര ബഹുമാനത്തോടെയുള്ള അവരുടെ ജീവിതം തനിക്കേറെ ഇഷ്ടമാണെന്ന് സാറ പറയുന്നു
20 വർഷങ്ങൾക്ക് മുൻപ്, ഇൻ്റർനാഷണൽ കോളുകൾക്ക് പോലും വലിയ തുക ചിലവായിരുന്ന കാലത്ത് മാതാപിതാക്കൾ എങ്ങനെ ആ ബന്ധം നിലനിർത്തി എന്നത് അത്ഭുതപ്പെടുത്തുന്നു
പ്രണയിക്കാൻ ഒരു 'സോൾമേറ്റ്' ഉണ്ടാകുമെന്ന് വിശ്വസിക്കുമ്പോഴും, ഉറ്റസുഹൃത്തുക്കളാണ് തൻ്റെ യഥാർത്ഥ 'സോൾമേറ്റ്സ്' എന്ന് സാറ ഉറപ്പിച്ചുപറയുന്നു.