13  September 2026

SHIJI MK

പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...

Image Credit: Getty Images

സ്വര്‍ണം വാങ്ങുന്നവരുടെ മാത്രമല്ല, സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണത്തിലും നാള്‍ക്കുനാള്‍ വര്‍ധനവ് സംഭവിക്കുന്നുണ്ട്. വില വര്‍ധനവ് മുതലെടുത്താണ് ഈ സ്വര്‍ണ വില്‍പന.

സ്വര്‍ണം

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വലിയ വര്‍ധനവാണ് സ്വര്‍ണവിലയില്‍ സംഭവിച്ചിരിക്കുന്നത്. ഇത് തുടര്‍ന്നും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

സ്വര്‍ണവില

വില വര്‍ധനവ് മുതലെടുത്ത് പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. പുതിയ സ്വര്‍ണം വാങ്ങിക്കുന്നവരേക്കാള്‍ കൂടുതലാണ് വില്‍ക്കുന്നവരുടെ എണ്ണം.

വില്‍പന

പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ സാധാരണയായി അന്നത്തെ സ്വര്‍ണവിലയാണ് അടിസ്ഥാനമാക്കുന്നത്. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ നല്‍കിയ പണിക്കൂലി, ജിഎസ്ടി തുടങ്ങിയ ചെലവുകള്‍ വില്‍പ്പന സമയത്ത് തിരികെ ലഭിക്കണമെന്നില്ല.

വില

പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ആഭരണത്തിന്റെ കാരറ്റും പരിശോധിക്കും. 22 കാരറ്റ് ആഭരണമാണോ, അതില്‍ മറ്റ് ലോഹങ്ങള്‍ എത്രമാത്രമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്തിമ വിലയെ ബാധിക്കും.

ശുദ്ധി

ആഭരണത്തില്‍ കല്ലുകളോ മറ്റ് അലങ്കാര വസ്തുക്കളോ ഉണ്ടെങ്കില്‍ അവയുടെ ഭാരം സ്വര്‍ണത്തിന്റെ വില കണക്കാക്കുമ്പോള്‍ കുറയ്ക്കാം. അതിനാല്‍ ആഭരണത്തിന്റെ മൊത്തം ഭാരം മാത്രം നോക്കി ലഭിക്കുന്ന തുക കണക്കാക്കുന്നത് ശരിയല്ല.

കല്ലുകള്‍

വില ഉയര്‍ന്നിരിക്കുമ്പോള്‍ പഴയ സ്വര്‍ണം വില്‍ക്കുന്നത് സാമ്പത്തികമായി ഗുണകരമായേക്കാം. ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളാണെങ്കില്‍ അവയുടെ മൂല്യം പ്രയോജനപ്പെടുത്താന്‍ വില്‍പ്പന പരിഗണിക്കാം.

എപ്പോള്‍

പഴയ സ്വര്‍ണം വില്‍ക്കുന്നതിന് മുമ്പ് അന്നത്തെ സ്വര്‍ണവില പരിശോധിക്കുക. ആഭരണത്തിന്റെ ശുദ്ധിയും നെറ്റ് സ്വര്‍ണഭാരവും ഉറപ്പാക്കുക. കുറഞ്ഞത് രണ്ടോ മൂന്നോ ജ്വല്ലറികളില്‍ നിന്ന് വില അറിയുന്നതും നല്ലതാണ്.

ശ്രദ്ധിക്കാം