13 June 2026

Aswathy Balachandran

ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 Image Courtesy: Getty Images

ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. 

ഹൃദയാരോഗ്യം

ഇതിലെ പോളിഫിനോളുകളും മറ്റ് ആന്റിഓക്സിഡന്റുകളും ശരീരത്തിലെ വിട്ടുമാറാത്ത വീക്കത്തിന് കാരണമാകുന്ന CRP, IL-6 തുടങ്ങിയ ഇൻഫ്ലമേഷൻ മാർക്കറുകളെ കുറയ്ക്കാൻ സഹായിക്കുന്നു.

വീക്കം 

ഒലീവ് ഓയിൽ അടങ്ങിയ ഭക്ഷണരീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും ശരീരത്തിന്റെ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാനും സഹായിക്കും.

പ്രമേഹ നിയന്ത്രണം

വർജിൻ അല്ലെങ്കിൽ എക്സ്ട്രാ വർജിൻ ഒലീവ് ഓയിൽ പതിവായി ഉപയോഗിക്കുന്നത് ഓർമശക്തിയും ശ്രദ്ധയും വർധിപ്പിക്കാൻ നല്ലതാണ്. ഇത് പ്രായാധിക്യം മൂലമുണ്ടാകുന്ന ഓർമക്കുറവ് തടയാനും സഹായിക്കും.

 ആരോഗ്യം

ഒലീവ് ഓയിലിലെ ശക്തമായ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ കോശനാശം തടയുന്നു. ഇത് ചില പ്രത്യേക തരം കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

കോശനാശം

എക്സ്ട്രാ വർജിൻ ഒലീവ് ഓയിൽ സാലഡുകൾ, ലഘുവായ പാചകം എന്നിവയ്ക്കാണ് കൂടുതൽ അനുയോജ്യം. ഉയർന്ന ചൂടിൽ ദീർഘനേരം വറുക്കാനും പൊരിക്കാനും ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

അനുയോജ്യമല്ല

ഒലീവ് ഓയിൽ ആരോഗ്യകരമാണെങ്കിലും ഒരു ഗ്രാം കൊഴുപ്പിൽ ഒൻപത് കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി ഉപയോഗിച്ചാൽ ശരീരത്തിൽ കലോറി കൂടുകയും വണ്ണം വെക്കുകയും ചെയ്യും.

ശരീരഭാരം

കൂടുതൽ പ്രോസസ് ചെയ്ത റിഫൈൻഡ് ഓയിലിനേക്കാൾ ആരോഗ്യത്തിന് നല്ലത് കെമിക്കലുകൾ ചേർക്കാത്ത വർജിൻ അല്ലെങ്കിൽ എക്സ്ട്രാ വർജിൻ ഒലീവ് ഓയിലുകളാണ്. 

തിരഞ്ഞെടുക്കുക