Nithya V

ഓണനാളിൽ ഈ ഓണച്ചൊല്ലുകൾ മറക്കല്ലേ...

31 August 2025

Pic Credits: PTI

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി: ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമൂഹികമായ അന്തരമാണ് ഈ ചൊല്ല് സൂചിപ്പിക്കുന്നത്.

ഓണം വന്നാലും...

അത്തം പത്തോണം: ചിങ്ങമാസത്തിലെ അത്തം മുതൽ ആരംഭിക്കുന്ന ഓണാഘോഷങ്ങൾ പത്തു നാൾ പിന്നിട്ട് തിരുവോണത്തിലെത്തുന്നു എന്നർത്ഥം.

അത്തം പത്തോണം

ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം: പ്രധാനപ്പെട്ട ഒരു കാര്യത്തിനിടയില്‍ നിസാരമായ കാര്യങ്ങൾ കൊണ്ടു വരുന്ന പ്രവണതയെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഓണത്തിനിടയ്ക്ക്

അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണം: അവിട്ടത്തിൻ നാൾ അവിട്ടക്കട്ട കഴിച്ചാൽ നല്ല ശക്തിയുണ്ടാവുമെന്ന് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നു.

അവിട്ടക്കട്ട...

ഓണം ഉണ്ടറിയണം: സദ്യ കഴിച്ചാലേ ഓണമറിയൂ എന്നാണ് അർത്ഥം. ഓണക്കാലത്ത് ഓണ സദ്യയുടെ പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഓണം ഉണ്ടറിയണം

കാണം വിറ്റും ഓണമുണ്ണണം: ദുരിതങ്ങൾക്കും ദാരിദ്ര്യത്തിനുമൊക്കെ അവധി കൊടുത്ത് മാവേലി തമ്പുരാനെ സന്തോഷത്തോടെ സ്വീകരിക്കണം.

കാണം വിറ്റും...

ഉള്ളതുകൊണ്ട് ഓണം പോലെ: ഉള്ളതിൽ സംതൃപ്തിയോടെ കഴിയുക എന്നാണ് ഈ ഓണമൊഴി സൂചിപ്പിക്കുന്നത്. ഇല്ലാത്തതിനെ കുറിച്ച് ആശങ്ക വേണ്ട.

ഉള്ളതുകൊണ്ട്....

ഓണം കേറാമൂല: വർഷത്തിൽ ഒരിക്കൽ എത്തുന്ന ഓണം പോലും കടന്നു വരാത്ത ഒരിടം. പരിഷ്കാരങ്ങളൊന്നും എത്തിനോക്കാത്ത സ്ഥലങ്ങളെ വിശേഷിപ്പിക്കുന്നു.

ഓണം കേറാമൂല