25 AUG 2025
Sarika KP
Image Courtesy: Instagram
മലയാളികൾ എല്ലാവരും ഒരു പോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേയ്ക്കുന്ന വരുന്ന ഒന്നാണ് ഓണപ്പൂക്കളം.
അത്തം മുതല്‍ 10 ദിവസം പൂക്കളമിടുന്നത്. നാളെയാണ് അത്തം. പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ.
ഇതിനു പുറമെ സ്കൂളുകളിലും കോളജുകളിലും ക്ലബുകളിലും ഓണത്തിനോട് അനുബന്ധിച്ച് പൂക്കള മത്സരങ്ങൾ നടത്താറുണ്ട്.
ഇത്തവണ പൂക്കള മത്സരത്തിന് കപ്പടിക്കാന്‍ മോഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ നിങ്ങൾക്കായി ഇതാ മികച്ച ഓണപ്പൂക്കളം ഡിസൈനുകൾ.
വ്യത്യസ്ത രീതിയിലുള്ള പൂക്കളം ഡിസൈനുകൾ ഇട്ടതുകൊണ്ട് മാത്രം വിജയിക്കില്ല. ഏതൊരു പൂക്കള മത്സരത്തിനും അതിന്റേതായ നിയമങ്ങള്‍ ഉണ്ടായിരിക്കും.
വലിപ്പം, ആകൃതി, ഏതെല്ലാം പൂക്കളാണ് ഉപയോഗിക്കാന്‍ സാധിക്കുക എന്നതെല്ലാം നോക്കി വേണം പൂക്കളം ഒരുക്കേണ്ടത്.
മിക്ക പൂക്കളത്തിന്റെയും അവസാനം വട്ടാകൃതിയില്‍ വരുന്ന രീതിയിൽ ആയിരിക്കും പൂക്കളം അവസാനിക്കുന്നത്.
വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് പൂക്കളത്തിന്റെ ഭംഗി കൂട്ടാൻ സാധിക്കും.