September 03 2025
Aswathy Balachandran
Image Courtesy: getty/ unsplash
ഓണത്തിനു തിളങ്ങാൻ വീട്ടിൽ ഒരു ഫ്രൂട്ട് ഫേഷ്യൽ ചെയ്യാം
ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു ടീസ്പൂൺ തേനും ചേർത്ത് മുഖവും കഴുത്തും നന്നായി വൃത്തിയാക്കുക.
പപ്പായ ഉടച്ചതും പഞ്ചസാരയും ഓട്‌സും ചേർത്ത മിശ്രിതം ഉപയോഗിച്ച് ചർമ്മത്തിൽ മൃദുവായി ഉരസി മൃതകോശങ്ങൾ നീക്കം ചെയ്യുക.
ഒരു പാത്രത്തിൽ ചൂടുവെള്ളമെടുത്ത് ഒരു ടവൽ കൊണ്ട് തല മൂടി മുഖത്ത് 2-3 മിനിറ്റ് ആവി പിടിക്കുക. ഇത് ചർമ്മ സുഷിരങ്ങൾ തുറക്കാൻ സഹായിക്കും.
ഉടച്ചെടുത്ത വാഴപ്പഴവും തേനും ചേർത്ത് മുഖത്ത് 5 മിനിറ്റോളം മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർധിപ്പിക്കും.
അരച്ചെടുത്ത ആപ്പിളും പപ്പായയും അൽപം മഞ്ഞളും ചേർത്ത് ഒരു ഫേസ് പാക്ക് ഉണ്ടാക്കുക.