06 October 2026
SHIJI MK
Image Credit: Getty Images
വില ഉയരുന്നത് മൂലം സ്വര്‍ണ മോഹം ഉപേക്ഷിച്ചോ നിങ്ങള്‍? കേരളത്തിലെ ഒട്ടുമിക്കയാളുകളുടെയും അവസ്ഥ ഇന്നതാണ്. വില വര്‍ധനവ് അവരെ വല്ലാതെ തളര്‍ത്തി.
സ്വര്‍ണത്തിന് വില ഉയരുന്നതിന് അനുസരിച്ച് പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. പുതിയവ ആരും വാങ്ങിക്കുന്നില്ലെന്ന് വ്യാപാരികള്‍.
പുതിയ സ്വര്‍ണം വാങ്ങിക്കുന്നതിന് പകരം പഴയ സ്വര്‍ണം അല്‍പം പണികൂലി അധികം നല്‍കി മാറ്റി വാങ്ങിക്കുന്നതാണ് നിലവിലെ ട്രെന്‍ഡ്.
പുതിയ സ്വര്‍ണം വാങ്ങിക്കുകയാണെങ്കില്‍ ആളുകള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത് കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളാണ്. ഇവയ്ക്ക് വില വളരെ കുറവാണ്.
18.14,9 കാരറ്റ് ആഭരണങ്ങളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ താത്പര്യം. മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങി എന്തും ഇവ കൊണ്ട് ഉണ്ടാക്കിയെടുക്കാം.
എന്നാല്‍ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ആളുകള്‍ ഇപ്പോഴും 22 കാരറ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. നിക്ഷേപമെന്ന നിലയിലാണിത് സംഭവിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഏകദേശം 90,000 രൂപ വരെയാണ് നിങ്ങള്‍ ഒരു പവന് നല്‍കേണ്ടത്. 14 കാരറ്റ് 70,000 രൂപയും 9 കാരറ്റിന് 45,000 രൂപയോളവും നല്‍കിയാല്‍ മതിയാകും.
ദിവസേന ഉപയോഗിക്കാനാകുന്ന ഒരു ആഭരണമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ കാരറ്റ് കുറഞ്ഞ സ്വര്‍ണം തിരഞ്ഞെടുക്കാവുന്നതാണ്. വിലക്കുറവ് ആശ്വാസം പകരും.