25 August 2026

Nithya V

ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം

Photo Credit: Getty Images,

ഓണസദ്യ ഇല്ലാതെ എന്തുഓണം അല്ലേ, ചോറും പരിപ്പും സാമ്പാറും പായസവും പപ്പടവും മോരുമെല്ലാമായി സദ്യ കെങ്കേമമാക്കും.

ഓണസദ്യ

എന്നാൽ, ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത ഒരു വിഭവമുണ്ടെന്ന് അറിയാമോ? പായസവും പഴവുമൊന്നുമല്ല....

ഉപ്പ് ചേർക്കില്ല

പിന്നെയോ ഓലൻ ആണ് ആ താരം. ഓണസദ്യയിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഓലൻ. ഇതിൽ ഉപ്പ് ചേർക്കാത്തത് എന്തുകൊണ്ടായിരിക്കും.

ഓലൻ

നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും ഓലൻ തയ്യാറാക്കാറുണ്ടെങ്കിലും, ഓലന്റെ പരമ്പരാഗത രീതിയിൽ ഉപ്പ് ചേർക്കാറില്ല.

കാരണം

മറ്റ് വിഭവങ്ങൾ കഴിക്കുമ്പോൾ അവയുടെ ശക്തമായ രുചി നാവിൽ നിന്ന് മാറാതിരിക്കാനും നാവിലെ രുചികളെ ലളിതമാക്കാനുമാണിത്.

രുചി

പച്ചക്കറികളുടെയും തേങ്ങാപ്പാലിന്റെയും സ്വാഭാവികമായ രുചി അതേപടി നിലനിർത്താനാണ് ചിലർ ഇത് ഉപ്പില്ലാതെ തയ്യാറാക്കുന്നത്.

സ്വഭാവിക രുചി

എന്നാൽ പുതിയ കാലത്ത് ആളുകളുടെ രുചിക്കനുസരിച്ച് ആവശ്യത്തിന് അല്പം ഉപ്പ് ചേർത്തും ഓലൻ തയ്യാറാക്കാറുണ്ട്.

പുതിയ രീതി

പയർ വെള്ളം ഒഴിച്ച് വേവിക്കുക. ഇതിലേക്ക് കുമ്പളങ്ങ, രണ്ടാം പാൽ, മുളക് ചേർത്ത് വേവിക്കുക. കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒന്നാം പാലും ചേർത്തിളക്കുക.

റെസിപ്പി