25 August 2025

Nithya V

ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ, എവിടെ കാണാം? 

Image Credit: Social Media

ആക്ഷൻ/സ്പോർട്സ് വിഭാ​ഗത്തിൽപെടുന്ന ചിത്രം ഓഗസ്റ്റ് 22 മുതൽ പ്രൈം വിഡിയോയിൽ ലഭ്യമാണ്. 90-കളിലെ ഒരു വിദഗ്ദ്ധനായ ഫോർമുല 1 ഡ്രൈവറുടെ യാത്രയാണ് ചിത്രം പറയുന്നത്.

F1: ദി മൂവി

മാഡ്‌ലിൻ ക്ലൈൻ, കെജെ അപ്പ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ ഈ റൊമാന്റിക് ചിത്രം പ്രൈം വിഡിയോയിൽ ആസ്വദിക്കാം. 

ദ മാപ്പ് ദാറ്റ് ലീഡ്സ് ടു യു

പവൻ കല്യാൺ, നിധി അഗർവാൾ, നർഗീസ് ഫഖ്രി, നോറ ഫത്തേഹി പ്രധാനവേഷത്തിൽ എത്തിയ ഈ ആക്ഷൻ-ത്രില്ലർ ചിത്രം പ്രൈം വിഡിയോയിൽ ലഭ്യമാണ്.

ഹരി ഹര വീര മല്ലു

ലോങ് ടങ്, ക്രിസ്റ്റഫർ ബ്രൈനി, ഗാവിൻ കാസലെഗ്നോ എന്നിവർ അഭിനയിക്കുന്ന സീരീസ് എല്ലാ വ്യാഴാഴ്ചയും   പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. 

ദി സമ്മർ ഐ ടേൺ പ്രെറ്റി സീസൺ 3

ജോൺ സീന, ഡാനിയേൽ ബ്രൂക്ക്സ്, ഫ്രെഡി സ്ട്രോമ്മ, ജെന്നിഫർ ഹോളണ്ട് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന സീരിസ്. ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

പീസ്മേക്കർ സീസൺ 2

ഡൊമിത്തില കാറ്റെറ്റ്, മാർലിഡ സോട്ടോ, ലൂക്കാസ് ഗാൽവിനോ എന്നിവരുടെ ഈ ത്രില്ലർ ചിത്രം നെറ്റ്ഫ്ലിക്സിൽ ഈ ആഴ്ച ആസ്വദിക്കാം.

റിവേഴ്സ് ഓഫ് ഫേറ്റ്

കാജോൾ, റോണിത് റോയ്, ഇന്ദ്രനീൽ സെൻഗുപ്ത എന്നിവർ മുഖ്യകഥാപാത്രമായി എത്തിയ ഹൊറർ മൂവി മായും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. 

മാ

സ്വെഞ്ച ജംഗ്, തിയോ ട്രെബ്സ്, തോമസ് ക്രെറ്റ്ഷ്മാൻ പ്രധാന കഥാപാത്രങ്ങളായി എത്തിയ റൊമാന്റിക് മൂവി, നെറ്റ്ഫ്ലിക്സിൽ ഈ ആഴ്ച ആസ്വദിക്കാം.

ഫാൾ ഫോർ മി