24 AUG 2025
TV9 MALAYALAM
Image Courtesy: Unsplash
താമരപൂവ് വളരെ ഗുണമുള്ള ഒന്നാണ്. എന്നാൽ അതിൻ്റെ തണ്ടിനുമുണ്ട് ചില അപൂർവ ഗുണങ്ങൾ. ഇവയുടെ ഗുണങ്ങളെക്കുറിച്ച് കൂടുതലറിയാം.
നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ്. മെച്ചപ്പെട്ട ദഹനത്തിന് മുതൽ പല പ്രശ്നങ്ങൾക്കും ആശ്വാസമാണ്.
ധാരാളം ഫൈബറടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്തുന്നതിന് ഒപ്പം തന്നെ മലബന്ധവും ഇല്ലാതാക്കുന്നു. ഇത് കുടലിനും വളരെ നല്ലതാണ്.
ഇതിലെ വിറ്റാമിൻ സി ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
താമരത്തണ്ടിലെ പൊട്ടാസ്യം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
നിങ്ങളുടെ ശരീരത്തിലുടനീളമുള്ള നീർകെട്ട് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ താമരത്തണ്ടിൽ അടങ്ങിയിട്ടുണ്ട്.
കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്. അതിനാൽ താമരയുടെ തണ്ട് ആരോഗ്യകരമായ ചർമ്മത്തിന് വളരെ നല്ലതാണ്.
താമരത്തണ്ടിൽ കലോറി കുറവും നാരുകൾ കൂടുതലാണ്. ഇടയ്ക്കിടെയുള്ള വിശപ്പിനെ ശമിപ്പിച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.