28 July 2026
Jenish Thomas
Image Courtesy: PTI, Getty Images
ഹൈന്ദവ വിശ്വാസപ്രകാരം വളരെ പ്രാധാന്യമേറിയ പക്ഷിയാണ് മയിൽ. ഭഗവാൻ മുരുകൻ്റെ വാഹനമാണ് മയിൽ.
ഈ മയിൽ വീട്ടിൽ വരുന്നത് നല്ലതോ ചീത്തയോ? ഐതീഹവും വാസ്തുപരമായ വിശ്വാസങ്ങളും എന്താണ് പറയുന്നതെന്ന് പരിശോധിക്കാം
ഹിന്ദു പുരാണം പ്രകാരം മയിൽ ഭഗവാൻ്റെ വാഹനമാണ്. അതുകൊണ്ട് വീടുകളിലേക്കുള്ള മയിലിൻ്റെ വരവ് ദൈവീകമാണ് എന്നാണ് വിശ്വാസങ്ങളിൽ പറയുന്നത്.
മയിലുകൾ വീട്ടിലെത്തിയാൽ ശത്രുനാശവും സമ്പത്ത് കൈവരിക്കാനും അവസരമുണ്ടാകും. കൂടാതെ എവിടേക്കെങ്കിലും പുറപ്പെടാൻ നേരത്തെ മയിലിനെ കണ്ടൽ അത് വിജയിച്ച് മംഗളകാര്യങ്ങൾ സംഭവിക്കും
ഇവയ്ക്ക് പുറമെ മയിലിനെ സ്വപ്നം കാണുന്നതും നല്ലതാണ്. ജീവിതത്തിൽ ഒരു മംഗള കർമ്മം നടക്കാൻ പോകുന്നു എന്നതിൻ്റെ സൂചനയാണിത്.
മയിലുകൾ വരുന്നത് മാത്രമല്ല, മയിൽപീലി വീട്ടിൽ സൂക്ഷിക്കുന്നതും നല്ലതാണ് എന്നാണ് പഴമക്കാർ പഠിപ്പിക്കുന്നത്. മയിൽപീലി ഭഗവാൻ കൃഷ്ണൻ്റെ സാന്നിധ്യത്തെ വ്യക്തമാക്കുന്നത്
വീടിൻ്റെ സ്വീകരണമുറിയിൽ മയിൽപീലി സൂക്ഷിച്ചാൽ ക്ഷുദ്രജീവികളുടെ ആക്രമണം ഉണ്ടാകില്ല. ദമ്പതികൾ തമ്മിലുള്ള കലഹങ്ങൾക്ക് ശമനം ഉണ്ടാകും
പൊതുവായ മതവിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളാണ് ഇവിടെ പങ്കുവെച്ചിട്ടുള്ളത്. ടിവി9 മലയാളം ഒരുക്കലും ഇവ സ്ഥിരീകരിക്കുന്നതല്ല