15 November 2025
Aswathy balachandran
Image Courtesy: Unsplash
persimmon
കാക്കിപ്പഴം, കാക്കപ്പഴം, കാക്കത്തിന്നിപ്പനച്ചി, കാകതിന്ദുകം, തമ്പിൽപ്പഴം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പഴമാണ് ഇത്
ഇത് 'പെഴ്സിമെൻ' വിഭാഗത്തിൽപ്പെട്ട പഴമാണ്. ഈ കുടുംബത്തിലെ ചില ഇനങ്ങൾ മാത്രമാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്.
ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ കാക്കിപ്പഴം കൃഷി ചെയ്തിരുന്നതായി ചരിത്രമുണ്ട്
ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലാണ് ഇത് വ്യാവസായികാടിസ്ഥാനത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത്.
ജപ്പാനിൽ വ്യാപകമായി കൃഷി ചെയ്യുന്ന 'ഹാച്ചിയ' എന്നയിനം പച്ചയായിരിക്കുമ്പോൾ കയ്പ്പും ചവർപ്പും ഉള്ളതാണെങ്കിലും, നന്നായി പഴുത്താൽ അതീവരുചികരമാണ്.
പുരാതന ഗ്രീക്കുകാർക്കിടയിൽ ഇത് 'ദൈവങ്ങളുടെ പഴം' എന്നും 'പ്രകൃതിയുടെ കൽക്കണ്ടം' എന്നും അറിയപ്പെടുന്നു.
ഇന്ത്യയിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്ടിലെ കൂനൂർ എന്നിവിടങ്ങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നു.
തയാമിൻ (ബി1), റൈബോഫ്ലേവിൻ (ബി2), ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ എ എന്നിവയുടെ മികച്ച ഉറവിടമാണിത്.