28 December 2025

Nithya V

ഫോണിൽ സൗണ്ട് കുറവാണോ? ഈ ട്രിക്ക് ചെയ്താൽ മതി

Photos Credit Getty Images

സ്മാർട്ട് ഫോണിലെ സൗണ്ട് കുറയുന്ന പ്രശ്നം പലർക്കുമുണ്ട്. എന്നാൽ കടയിൽ പോകാതെ തന്നെ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കും.

പരിഹാരം

ആദ്യം ഫോൺ ഓഫ് ചെയ്യുക. വൃത്തിയാക്കുന്നതിനിടയിൽ അറിയാതെ ആവശ്യമില്ലാത്ത ബട്ടനുകളിൽ അമർത്തുന്നത് ഒഴിവാക്കാനാണിത്.

ഓഫ് ചെയ്യുക

വൃത്തിയുള്ള സോഫ്റ്റ് ബ്രഷ് എടുത്ത് സ്പീക്കറിന്റെ വശത്ത് മൃദുവായി ഉപയോഗിക്കാം. ഇതുവഴി പൊടിയും അഴുക്കും നീക്കം ചെയ്യാം.

സോഫ്റ്റ് ബ്രഷ്

കമ്പ്രസ്ഡ് എയർ ഉപയോഗിച്ച് സ്പീക്കറിലേക്ക് കാറ്റ് പതിയെ കടത്തിവിടാം. ഇങ്ങനെ ചെയ്യുന്നത് വഴി പൊടി നീക്കം ചെയ്യാൻ സാധിക്കും.

കമ്പ്രസ്ഡ് എയർ

ഒരു കഷ്ണം ടേപ്പ് എടുക്കുക. ഇതിൽ ഒട്ടിപിടിക്കുന്ന ഭാഗം പതിയെ സ്പീക്കറിലേക്ക് അപ്ലൈ ചെയ്യുക പിന്നാലെ നീക്കം ചെയ്യുക.

ടേപ്പ്

അഴുക്ക് അടിഞ്ഞുകൂടിയാൽ ടൂത്ത്പിക്ക് ഉപയോഗിച്ചും ഫോൺ വൃത്തിയാക്കാം. അകത്തേക്ക് ആഴത്തിൽ കുത്തരുത്.

ടൂത്ത് പിക്ക്

വൃത്തിയുള്ള തുണി ഉപയോഗിച്ച് ഫോൺ തുടയ്ക്കുന്നതാണ് മറ്റൊരു രീതി. മൈക്രോഫൈബർ തുണികൊണ്ട് സ്പീക്കർ ഏരിയ ക്ലീന്‍ ചെയ്യാം.

തുണി

ഈ ലേഖനം അറിവിന് വേണ്ടിയുള്ളതാണ്. ചെറിയ അബദ്ധം പോലും ഫോണിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും. അതിനാൽ സൂക്ഷിക്കുക.

സൂക്ഷിക്കുക